കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം (India vs Pakistan). സെപ്റ്റംബര്‍ 10-ന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ തമ്മിലുള്ള പോര് നടക്കുന്നത്. മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒരു ചരിത്ര നേട്ടം കാത്തിരിപ്പുണ്ട് (Rohit Sharma near huge ODI Record) .
മത്സരത്തില്‍ 78 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ഏകദിന ക്രിക്കറ്റില്‍ 10,000 റൺസ് എന്ന നാഴികക്കല്ല് പിന്നിടാന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കഴിയും. ഇതൊടൊപ്പം അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഹിറ്റ്‌മാന് സ്വന്തമാക്കാം. നിലവില്‍ ഇന്ത്യയുടെ വിരാട് കോലി(Virat Kohli ), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar ), സൗരവ് ഗാംഗുലി (Sourav Ganguly) എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍.
ഏകദിനത്തിലെ 205 ഇന്നിങ്‌സുകളില്‍ നിന്ന് വിരാട് കോലി 10,000 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 259 ഇന്നിങ്‌സുകളാണ് പ്രസ്‌തുത നേട്ടത്തിനായി സച്ചിന് വേണ്ടി വന്നത്. 263 ഇന്നിങ്‌സുകളില്‍ നിന്നുമായിരുന്നു ഗാംഗുലി 10,000 ഏകദിന റണ്‍സ് കണ്ടെത്തിയത്. നിലവില്‍ 239 ഇന്നിങ്‌സുകളില്‍ നിന്നും 9,922 റണ്‍സാണ് രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത് (Rohit Sharma ODI Runs). പാകിസ്ഥാനെതിരെ രോഹിത് മിന്നിയാല്‍ സച്ചിനും ഗാംഗുലിയ്‌ക്കും പട്ടികയില്‍ ഓരോ സ്ഥാനങ്ങള്‍ വീതം നഷ്‌ടപ്പെടും.
ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ,ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).
പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഫഖർ സമാൻ, ഇഫ്‌തിഖർ അഹമ്മദ്, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, അബ്‌ദുല്ല ഷഫീഖ്,തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.