ETV Bharat / sports

വിജയശില്‍പ്പിയായി സ്‌മൃതി മന്ദാന ; കിവീസ് വനിതകള്‍ക്കെതിരെ ഇന്ത്യയ്‌ക്ക് ആശ്വാസ ജയം - ഇന്ത്യ- ന്യൂസിലന്‍ഡ്

അഞ്ച് മത്സര പരമ്പരയിലെ അവസാന ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്

India vs New Zealand women  Smriti Mandhana  ഇന്ത്യ- ന്യൂസിലന്‍ഡ്  സ്‌മൃതി മന്ദാന
വിജയശില്‍പിയായി സ്‌മൃതി മന്ദാന; കിവീസ് വനിതകള്‍ക്കെതിരെ ഇന്ത്യയ്‌ക്ക് ആശ്വാസ ജയം
author img

By

Published : Feb 24, 2022, 3:43 PM IST

ക്യൂന്‍സ്‌ടൗണ്‍ : ന്യൂസിലാന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്ക് ആശ്വാസ ജയം. അഞ്ച് മത്സര പരമ്പരയിലെ അവസാന ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 46 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. സ്‌കോര്‍: ന്യൂസിലാന്‍ഡ് 251/9 (50) . ഇന്ത്യ 252/4 (46).

87 പന്തില്‍ 71 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ഹര്‍മന്‍പ്രീത് കൗര്‍ ( 63), ക്യാപ്റ്റന്‍ മിതാലി രാജ് (54*) എന്നിവരും നിര്‍ണായകമായി. ഷഫാലി വര്‍മ (9), ദീപ്‌തി ശര്‍മ (21), റിച്ച ഘോഷ് (7*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

കിവീസിനായി ഹെയ്‌ലി ജെന്‍സന്‍, ഫ്രാന്‍ ജൊനാസ്, അമേലിയ കേര്‍, ഹന്ന റോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി. നേരത്തെ ടോസ്‌ നേടി ബാറ്റുചെയ്യാനിറങ്ങിയ കിവീസിനായി അമേലിയ കേര്‍ (66) ടോപ് സ്‌കോററായി. സോഫിയ ഡെവിന്‍ (33), ഹെയ്‌ലി ജെന്‍സന്‍ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

also read: ഐസിസി ടി20 റാങ്കിങ് : വമ്പന്‍ കുതിപ്പുമായി സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും

ഇന്ത്യയ്ക്കായി രാജേശ്വരി ഗെയ്ക്‌വാദ്, ദീപ്തി ശർമ, സ്‌നേഹ റാണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മേഘ്‌ന സിങ്, പൂനം യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളും, പര്യടനത്തിലെ ഏക ടി20 മത്സരവും ഇന്ത്യ തോറ്റിരുന്നു.

ടി20 മത്സരത്തില്‍ 18 റണ്‍സിനായിരുന്നു പരാജയം. ആദ്യ ഏകദിനത്തില്‍ 62 റണ്‍സിന് തോറ്റു, രണ്ടും മൂന്നും ഏകദിനത്തില്‍ 3 വിക്കറ്റിനായിരുന്നു കീഴടങ്ങല്‍, നാലാം ഏകദിനത്തില്‍ 63 റണ്‍സിനും അടിയറവുപറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.