കാണ്‍പൂര്‍: കാണ്‍പൂര്‍ ടെസ്റ്റ് സമനിലയിലെത്തിക്കുന്നതില്‍ നിര്‍ണായകമായ പ്രകടനം നടത്തിയ കിവീസിന്‍റെ യുവ ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്‌മണ്‍. ശോഭനമായ ഭാവിയുള്ള താരമാണ് രചിനെന്ന് ലക്ഷ്‌മണ്‍ പറഞ്ഞു.
രചിന്‍റെ ചെറുത്ത് നില്‍പ്പില്ലെങ്കില്‍ ന്യൂസിലന്‍ഡ് നേരത്തെ തന്നെ തോല്‍വി വഴങ്ങുമായിരുന്നു. ഇന്ത്യയ്‌ക്കതിരായ സമനിലയുടെ ക്രെഡിറ്റ് ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന രചിനുള്ളതാണെന്നും ലക്ഷ്‌മണ്‍ പറഞ്ഞു.
വാലറ്റത്ത് രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും പുറത്താവാതെ നിന്നതോടെയാണ് കാണ്‍പൂരില്‍ കിവീസിനെതിരെ ഒരു വിക്കറ്റ് അകലെ ഇന്ത്യയ്‌ക്ക് വിജയം നഷ്ടമായത്. ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ താളം കണ്ടെത്തിയ പിച്ചില്‍ 91 പന്തില്‍ 18 റണ്‍സാണ് രചിന്‍ നേടിയത്. 23 പന്തില്‍ രണ്ട് റണ്‍സെടുത്ത അജാസ് താരത്തിന് മികച്ച പിന്തുണയും നല്‍കി. അവസാന വിക്കറ്റില്‍ 52 പന്തുകള്‍ ഇരുവരും ചേര്‍ന്ന് നേരിട്ടിരുന്നു.
also read: Shardul Thakur: നിശ്ചയം കഴിഞ്ഞു; ശാർദുലിന് വധു മിതാലി പരുൽകര്‍
ഇന്ത്യ- ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെയും രണ്ടാമത്തെയും മത്സരം ഡിസംബർ മൂന്നിന് മുംബൈയിലാണ് തുടങ്ങുക.