കാണ്‍പൂര്‍ : ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി (India vs New Zealand).പരിക്കേറ്റ ഓപ്പണര്‍ കെഎല്‍ രാഹുല്‍ (KL Rahul) ആദ്യ ടെസ്റ്റിനുണ്ടാവില്ലെന്ന് ബിസിസിഐ (BCCI) അറിയിച്ചു.
താരത്തിന്‍റെ ഇടത് കാല്‍ത്തുടയിലെ പേശിക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരിക്കിന്‍റെ സ്വഭാവവും വ്യാപ്തിയും സ്ഥിരീകരിക്കാനായിട്ടില്ല. പരിക്കിനെ തുടര്‍ന്ന് ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ടീമിന്‍റെ പതിവ് പരിശീലന സെഷനിൽ നിന്നും രാഹുല്‍ പിന്മാറിയിരുന്നു. ഇതോടെ മായങ്ക് അഗർവാളിനൊപ്പം ശുഭ്‌മാന്‍ ഗില്ലാണ് ഓപ്പണറായെത്തിയത്.
രാഹുലിന് പകരം സൂര്യകുമാര്‍
രാഹുലിന് പകരം സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
also read: Diego Maradona | പതിനാറാം വയസിൽ പീഡിപ്പിച്ചു, മറഡോണക്കെതിരെ ഗുരുതര ആരോപണം
അതേസമയം വ്യാഴാഴ്ച കാണ്‍പൂരിലാണ് ആദ്യ മത്സരം നടക്കുക. വിശ്രമം അനുവദിച്ച വിരാട് കോലിക്ക് പകരം അജിങ്ക്യ രഹാനെയാണ്(Ajinkya Rahane) ടീമിനെ നയിക്കുക. യുവതാരം ശ്രേയസ് അയ്യരും(Shreyas Iyer) ആദ്യമായി ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്.