കാണ്‍പൂര്‍ : ന്യൂസിലാന്‍ഡിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലിന്‍റെ മികവിലാണ് ഇന്ത്യ ലീഡെടുത്തത്. മത്സരത്തിലെ പ്രകടനത്തോടെ നാല് ടെസ്റ്റുകളില്‍ അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച ബൗളര്‍മാരുടെ പട്ടികയില്‍ (എലൈറ്റ് ഗ്രൂപ്പ്) ഇടം പിടിക്കാനും, ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് നേടുന്ന ബൗളറര്‍മാരില്‍ രണ്ടാമതെത്താനും അക്‌സറിനായി.
നാലാം ടെസ്റ്റിലെ ഏഴാം ഇന്നിങ്സിലാണ് അക്‌സര്‍ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇതോടെ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ ഓസ്ട്രേലിയന്‍ പേസര്‍മാരായിരുന്ന ടോം റിച്ചാര്‍ഡ്സണ്‍, ചാര്‍ലി ടര്‍ണര്‍ എന്നിവര്‍ക്കൊപ്പമാണ് അക്‌സര്‍ രണ്ടാം സ്ഥാനത്തെത്തിയത്.
also read: India vs New Zealand | 'ശ്.....ശ്...ഡേറ്റ്..... ഡേറ്റ്' ; അക്‌സറിനെ ട്രോളി വസീം ജാഫര്‍
വെറും ആറ് ഇന്നിങ്സുകളില്‍ അഞ്ചുതവണ അഞ്ച് വിക്കറ്റ് നേടിയ ഓസീസ് മുന്‍ പേസര്‍ റോഡ്‌നി ഹോഗാണ് പട്ടികയില്‍ ഒന്നാമതുള്ളത്. അതേസമയം നാല് ടെസ്റ്റില്‍ ആറ് തവണ അഞ്ച് വിക്കറ്റ് വീഴ്‌ത്താന്‍ ചാര്‍ലി ടര്‍ണര്‍ക്കായിട്ടുണ്ട്.