ലെസ്റ്റര്‍ഷെയര്‍: ടെസ്‌റ്റ്-ടി20 പരമ്പരകള്‍ക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം ഇന്ന് ആദ്യ പരിശീലനമത്സരത്തിനിറങ്ങും. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ലെസ്റ്റര്‍ഷെയറിനെതിരെ ചതുര്‍ദിന പരിശീലനമത്സരമാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യന്‍ ടീമിലെ നാല് താരങ്ങള്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയാകും ഇന്ന് ഗ്രൗണ്ടിലിറങ്ങുക.
ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസ് ബൗളര്‍മാരായ ജസ്‌പ്രീത് ബുംറ, പ്രസീദ് കൃഷ്‌ണ എന്നിവരാണ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. ഇന്ത്യന്‍ താരങ്ങളെ എതിര്‍ ടീമില്‍ കളിപ്പിക്കുന്നതിന് ഇംഗ്ലണ്ട്-ഇന്ത്യ ക്രിക്കറ്റ് ബോര്‍ഡുകളും, ലെസ്റ്റര്‍ഷെയര്‍ ക്ലബ്ബും സമ്മതം മൂളിയിട്ടുണ്ട്. താരങ്ങളുടെ ഫിറ്റ്നസ് കൂടി കണക്കിലെടുത്താണ് തീരുമാനം.
-
The grind is 🔛#TeamIndia sweat it out in the nets in the lead up to the rescheduled fifth #ENGvIND Test. 💪 pic.twitter.com/IZhxSLkAwH
— BCCI (@BCCI) June 23, 2022 " class="align-text-top noRightClick twitterSection" data="
">The grind is 🔛#TeamIndia sweat it out in the nets in the lead up to the rescheduled fifth #ENGvIND Test. 💪 pic.twitter.com/IZhxSLkAwH
— BCCI (@BCCI) June 23, 2022The grind is 🔛#TeamIndia sweat it out in the nets in the lead up to the rescheduled fifth #ENGvIND Test. 💪 pic.twitter.com/IZhxSLkAwH
— BCCI (@BCCI) June 23, 2022
ബുധനാഴ്‌ച ക്യാപ്റ്റൻ രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ശുഭ്‌മൻ ഗിൽ, ഹനുമ വിഹാരി, ജസ്പ്രീത് ബുംറ, ശാർദുൽ താക്കൂർ എന്നിവർ ലെസ്റ്ററിലെ അപ്‌ടോൺസ്റ്റീൽ കൗണ്ടി ഗ്രൗണ്ടിൽ രണ്ട് മണിക്കൂറിലധികം പരിശീലനം നടത്തി. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ സാധിക്കാതിരുന്ന സ്‌പിന്‍ ബൗളര്‍ രവീചന്ദ്ര അശ്വിനും ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ജൂലൈ ഒന്നിനാണ് പരമ്പരയിലെ ടെസ്‌റ്റ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരം കൊവിഡിനെ തുടര്‍ന്ന് മാറ്റിവെയ്‌ക്കുകയായിരുന്നു. രണ്ട് ജയത്തോടെ പരമ്പരയില്‍ ഇന്ത്യയാണ് മുന്നില്‍.
ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, കെഎസ് ഭരത്, രവീന്ദ്ര ജഡേജ, ശര്‍ദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ലെസ്റ്റർഷെയർ സ്ക്വാഡ്: സാം ഇവാൻസ് (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, സാം ബേറ്റ്‌സ്, നാറ്റ് ബൗളി, വിൽ ഡേവിസ്, ജോയി എവിസൺ, ലൂയിസ് കിംബർ, അബി സകന്ദേ, റോമൻ വാക്കർ, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്‌ണ.