ETV Bharat / sports

നോട്ടിങ്ഹാം ടെസ്റ്റില്‍ 'മഴ കളിക്കുന്നു' ; അഞ്ചാം ദിന മത്സരം വൈകുന്നു

അവസാന ദിനം ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടത് 157 റൺസ്

India vs England  ഇന്ത്യ- ഇംഗ്ലണ്ട്  നോട്ടിങ്ഹാം ടെസ്റ്റ്  നോട്ടിങ്ഹാം ടെസ്റ്റ് മഴ കളിക്കുന്നു  Nottingham test
നോട്ടിങ്ഹാം ടെസ്റ്റില്‍ മഴ കളിക്കുന്നു; അഞ്ചാം ദിനം മത്സരം വൈകുന്നു
author img

By

Published : Aug 8, 2021, 7:11 PM IST

ട്രെന്‍റ്ബ്രിഡ്ജ് : നോട്ടിങ്ഹാം ടെസ്റ്റിന്‍റെ അഞ്ചാം ദിനം 'മഴ കളിക്കുന്നു'. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തില്‍ ഒരു പന്ത് പോലും എറിയാനായിട്ടില്ല.

രണ്ടാം ഇന്നിങ്സില്‍ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു. അവസാന ദിനം ഒമ്പത് വിക്കറ്റുകള്‍ ശേഷിക്കെ 157 റൺസാണ് വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടത്.

ഓപ്പണര്‍ കെഎല്‍ രാഹുലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 26 റൺസെടുത്ത രാഹുലിനെ സ്റ്റുവർട്ട് ബ്രോഡ് ജോ റൂട്ടിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. നാലാം ദിനം അവസാനിക്കുമ്പോൾ രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയും 12 റൺസെടുത്ത് നിൽക്കുകയായിരുന്നു.

നേരത്തെ ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ മികവിലാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഇംഗ്ലണ്ട് 209 റണ്‍സിന്‍റെ വിജയ ലക്ഷ്യമുയര്‍ത്തിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡായ 95 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ 303ന് പുറത്തായി. റൂട്ട് 172 പന്തുകള്‍ 109 റണ്‍സ് നേടി. സാം കുറാൻ (32), ജോണി ബെയര്‍സ്റ്റോ (30), ഡോം സിബ്ലി (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

also read:നീരജ് ചോപ്രയ്ക്ക് രണ്ട് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബൈജൂസ് ആപ്പ്

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് ഷമി ഒരു വിക്കറ്റും കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.