ലണ്ടന്‍ : ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ വിരാട് കോലി പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്തായി. ശ്രേയസ് അയ്യരാണ് പകരം ഇടം നേടിയത്.
ഓപ്പണര്‍ ശിഖര്‍ ധവാനും, ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി. ധവാന്‍റെ 150ാം ഏകദിനമാണിത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.
മറുവശത്ത് ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ ജോസ് ബട്‌ലറുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ് എന്നിവര്‍ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ടി20 പരമ്പര നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്. ഈ കണക്ക് തീര്‍ക്കാനാവും ഇംഗ്ലണ്ട് ശ്രമിക്കുക.
ഇന്ത്യ : രോഹിത് ശർമ (സി), ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട് : ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്‌ലർ (സി), ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി, ക്രെയ്‌ഗ് ഓവർട്ടൺ, ഡേവിഡ് വില്ലി, ബ്രൈഡൺ കാർസെ, റീസ് ടോപ്‌ലി.