ലീഡ്‌സ് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ നാലാം ദിനം പൊരുതാനുറച്ച് ഇറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. മികച്ച കൂട്ടുകെട്ട് തീർത്ത് ലീഡ് നേടാനിറങ്ങിയ ഇന്ത്യയുടെ ഏഴ് വിക്കറ്റുകൾ നഷ്‌ടമായി.
നിലവിൽ 95 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 256 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. ഇന്ത്യ ഇപ്പോഴും ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 98 റൺസ് പിന്നിലാണ്. രവീന്ദ്ര ജഡേജ, ഇശാന്ത് ശർമ്മ എന്നിവരാണ് ക്രീസിൽ.
ഇന്ത്യയുടെ രക്ഷകനായി അവതരിച്ച ചേതേശ്വർ പുജാരയുടെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. പുജാര തലേദിവസത്തെ സ്കോറായ 91 റണ്‍സിൽ തന്നെയാണ് പുറത്തായത്. 89 പന്തിൽ 15 ഫോറുകൾ സഹിതം 91 റൺസെടുത്ത പൂജാരയെ ഒലി റോബിൻസൺ എൽബിയിൽ കുരുക്കുകയായിരുന്നു.
തുടർന്ന ക്യാപ്റ്റൻ വിരാട് കോലിയേയും ഇന്ത്യക്ക് നഷ്‌ടമായി. 126 പന്തിൽ എട്ടു ഫോറുകളോടെ 55 റൺസെടുത്ത കോലിയെ ഒലി റോബിൻസൺ ജോസ് ബട്ട്ലറുടെ കൈകളിലെത്തിക്കുകയായിരുന്നു.
ALSO READ: ജാർവോ വീണ്ടുമെത്തി; ഇത്തവണ വന്നത് കോലിക്ക് പകരം ബാറ്റ് ചെയ്യാൻ
അജിങ്ക്യ രഹാനെ(10) റിഷഭ് പന്ത്(1), മുഹമ്മദ് ഷമി 6) എന്നിവരും കോലിക്ക് പിന്നാലെ കൂടാരം കയറി. ഇന്ത്യൻ നിരയിൽ ഓപ്പണർമാരായ കെ.എൽ. രാഹുൽ (54 പന്തിൽ എട്ട്), രോഹിത് ശർമ (156 പന്തിൽ 59) എന്നിവർ ഇന്നലെത്തന്നെ പുറത്തായിരുന്നു.