ലീഡ്‌സ് : ഹെഡിങ്‌ലേയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്‌ക്ക് തിരിച്ചടി. ടീം ടോട്ടലിലേക്ക് 21 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
കെഎല്‍ രാഹുൽ (0), ചേതേശ്വർ പൂജാര (1) വിരാട് കോലി (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പ് ജോസ് ബട്‌ലര്‍ പിടികൂടിയാണ് മൂവരും തിരിച്ചുകയറിയത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സുമായി രോഹിത് ശര്‍മയും ഏഴ് റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.
ലോർഡ്‌സ് ടെസ്റ്റിലെ പാരാജയം മറന്നാണ് ഇംഗ്ലീഷ് പേസര്‍മാര്‍ ഇന്ന് കളത്തിലിറങ്ങിയത്. ന്യൂ ബോളില്‍ ആൻഡേഴ്‌സണ്‍ - ഒലി റോബിൻസണ്‍ സഖ്യം ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു.
ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഫോമിലുള്ള രാഹുലിനെ തിരിച്ചയച്ച് ആന്‍ഡേഴ്‌സണ്‍ ഇന്ത്യയെ ഞെട്ടിച്ചു. തുടര്‍ന്ന് അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ പൂജാരയും പതിനൊന്നാം ഓവറിലെ അവസാന പന്തില്‍ കോലിയും കൂടാരം കയറുകയായിരുന്നു.
-
We think @jimmy9 enjoyed this one! 💥
— England Cricket (@englandcricket) August 25, 2021 " class="align-text-top noRightClick twitterSection" data="
Scorecard/Videos: https://t.co/UakxjzUrcE
🏴 #ENGvIND 🇮🇳 pic.twitter.com/3zGBCmJlhQ
">We think @jimmy9 enjoyed this one! 💥
— England Cricket (@englandcricket) August 25, 2021
Scorecard/Videos: https://t.co/UakxjzUrcE
🏴 #ENGvIND 🇮🇳 pic.twitter.com/3zGBCmJlhQWe think @jimmy9 enjoyed this one! 💥
— England Cricket (@englandcricket) August 25, 2021
Scorecard/Videos: https://t.co/UakxjzUrcE
🏴 #ENGvIND 🇮🇳 pic.twitter.com/3zGBCmJlhQ
ലോര്‍ഡ്‌സില്‍ ജയം നേടിയ ടീമിനെ നില നിര്‍ത്തിയാണ് ഇന്ത്യ ഹെഡിങ്‌ലേയില്‍ വിജയം ആവര്‍ത്തിക്കാനിറങ്ങുന്നത്.
ലോര്‍ഡ്‌സിലെ വിന്നിങ് ടീമില്‍ മാറ്റമുണ്ടാവില്ലെന്നും ആർക്കെങ്കിലും പരിക്കേറ്റാൽ മാത്രമേ അതേക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂവെന്നും കോലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മത്സരം ജയിച്ച് പരമ്പരയില്‍ ഒപ്പം പിടിക്കാനാവും ഇംഗ്ലീഷ് ടീമിന്‍റെ ശ്രമം. അതിഥേയരുടെ നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്.
മോശം ഫോമിലുള്ള ഡൊമിനിക്ക് സിബ്ലിക്ക് പകരം ഡേവിഡ് മലാനും പരിക്കേറ്റ് പുറത്തായ പേസര്‍ മാര്‍ക്ക് വുഡിന് പകരം ക്രെയ്‌ഗ് ഒവേര്‍ട്ടണും ടീമില്‍ ഇടം ലഭിച്ചു.