ETV Bharat / sports

ENG vs IND: മാഞ്ചസ്റ്ററില്‍ ജയിച്ചാല്‍ പരമ്പര: ബുംറയില്ലാതെ ഇന്ത്യ, ടോസ് നേടിയ രോഹിത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു

പരിക്കേറ്റ ജസ്പ്രീത് ബുംറയ്‌ക്ക് പകരം മുഹമ്മദ് സിറാജ് ഇന്ത്യൻ പ്ലേയിങ് ഇലവനില്‍.

author img

By

Published : Jul 17, 2022, 3:34 PM IST

India vs England 3rd ODI toss report  India vs England  ENG vs IND  ഇന്ത്യ vs ഇംഗ്ലണ്ട്  ജസ്‌പ്രീത് ബുംറ  jasprit bumrah
ENG vs IND : മാഞ്ചസ്റ്ററില്‍ ടോസ് വീണു; ബുംറയില്ലാതെ ഇന്ത്യ, ഇംഗ്ലണ്ടിന് ബാറ്റിങ്

ഓൾഡ് ട്രഫോർഡ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങുന്നത്.

പരിക്കേറ്റ ജസ്പ്രീത് ബുംറയ്‌ക്ക് പകരം മുഹമ്മദ് സിറാജാണ് പ്ലേയിങ് ഇലവനിലെത്തിയത്. ഇംഗ്ലണ്ട് ടീമില്‍ മാറ്റമില്ല. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ഇരുസംഘവും ജയിച്ചിരുന്നു. ഇതോടെ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യ: രോഹിത് ശർമ (സി), ശിഖർ ധവാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്: ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലർ (സി), ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, ക്രെയ്‌ഗ് ഓവർട്ടൺ, ഡേവിഡ് വില്ലി, ബ്രൈഡൺ കാർസെ, റീസ് ടോപ്‌ലി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.