ETV Bharat / sports

മുന്നില്‍ നിന്നും നയിച്ച് ജോ റൂട്ട് ; ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന് ലീഡ്

മൂന്നാം ദിനം അവസാന സെഷന്‍ പുരോഗമിക്കുമ്പോള്‍ 126 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെടുത്തിട്ടുണ്ട്.

india-vs-england  ഇന്ത്യ-ഇംഗ്ലണ്ട്  ഇന്ത്യ-ഇംഗ്ലണ്ട് live-updates  ജോ റൂട്ട്
മുന്നില്‍ നിന്നും നയിച്ച് ജോ റൂട്ട്; ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന് ലീഡ്
author img

By

Published : Aug 14, 2021, 11:07 PM IST

ലണ്ടന്‍ : ലോർഡ്സ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 364 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം അവസാന സെഷന്‍ പുരോഗമിക്കുമ്പോള്‍ 126 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെടുത്തിട്ടുണ്ട്.

ആതിഥേയര്‍ക്ക് 14 റണ്‍സിന്‍റെ ലീഡായി. തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്നും നയിക്കുന്ന ക്യാപ്റ്റന്‍ ജോറൂട്ടിന്‍റെ പ്രകടനമാണ് അതിഥേയര്‍ക്ക് തുണയായത്.

170* റണ്‍സുമായി ജോറൂട്ടും ക്രീസിലുള്ള റൂട്ട് വാലറ്റക്കാരനായ ജയിംസ് ആന്‍റേഴ്‌സണൊപ്പം ലീഡ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം കളി തുടങ്ങിയത്.

ഓപ്പണര്‍മാരായ റോറി ബേണ്‍സ്, ഡൊമനിക് സിബ്ലി, ഹസീബ് ഹമീദ് എന്നിവരുടെ വിക്കറ്റുകളായിരുന്നു ഇംഗ്ലണ്ടിന് രണ്ടാം ദിനം നഷ്ടമായിരുന്നത്.

ജോണി ബ്രിസ്റ്റോ (57), ജോസ് ബട്ട്‌ലര്‍ (23), മൊയീന്‍ അലി (27), സാം കറന്‍(0), ഒല്ലി റോബിന്‍സണ്‍ (6), മാര്‍ക്ക് വുഡ് (5) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശര്‍മ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റും സ്വന്തമാക്കി.

അതേസമയം സെഞ്ച്വറി നേടിയ കെ.എൽ രാഹുൽ (129) അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (83), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (42), രവീന്ദ്ര ജഡേജ (40) എന്നിവരുടെ മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 364 എന്ന മികച്ച സ്കോര്‍ കണ്ടെത്തിയത്.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. റോബിൻസണ്‍, മാർക്ക് വുഡ് എന്നിവർ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മൊയിൻ അലി ഒരുവിക്കറ്റും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.