ETV Bharat / sports

IND VS AUS: ഡൽഹിയില്‍ വരാനിരിക്കുന്നത് റെക്കോഡുകളുടെ പെരുമഴ; നിര്‍ണായ നേട്ടത്തിന് അരികെയുള്ള താരങ്ങളെ അറിയാം

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ ആരംഭിക്കും. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, നഥാന്‍ ലിയോണ്‍ തുടങ്ങിയ താരങ്ങളെ ഡല്‍ഹിയില്‍ ചില വ്യക്തിഗത റെക്കോഡുകള്‍ കാത്തിരിപ്പുണ്ട്.

author img

By

Published : Feb 15, 2023, 3:35 PM IST

IND VS AUS  india vs australia  Border Gavaskar Trophy  r ashwin test records  r ashwin  രവീന്ദ്ര ജഡേജ  Ravindra Jadeja  ആര്‍ അശ്വിന്‍  ഇന്ത്യ vs ഓസ്‌ട്രേലിയ  Nathan Lyon  നഥാന്‍ ലിയോണ്‍  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
ഡൽഹിയില്‍ വരാനിരിക്കുന്നത് റെക്കോഡുകളുടെ പെരുമഴ

ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്‌ച ഡല്‍ഹിയിലാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ നാല് മത്സര പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് അതിഥേയര്‍ വിജയച്ചത്.

ഇതോടെ ഡല്‍ഹിയില്‍ കളിപിടിച്ച് ഒപ്പമെത്താനാവും ഓസീസിന്‍റെ ശ്രമം. എന്നിരുന്നാലും, സന്ദർശകർക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. കൂടാതെ ചരിത്രവും അവര്‍ക്കെതിരാണ്. 63 വർഷം മുമ്പ് 1959 ഡിസംബറിന് ശേഷം ഡൽഹിയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ ഓസീസിന് കഴിഞ്ഞിട്ടില്ല.

2017 ഡിസംബറിന് ശേഷം ഇവിടെ നടക്കുന്ന ആദ്യ ടെസ്റ്റ് കൂടിയാണിത്. വ്യക്തിഗതമായ നിരവധി നാഴികക്കല്ലുകള്‍ക്ക് അരികെ നില്‍ക്കെയാണ് ഇരു ടീമുകളിലേയും ചില താരങ്ങള്‍ ഡല്‍ഹിയില്‍ കളിക്കാനിറങ്ങുന്നത്. താരങ്ങളേയും ഡല്‍ഹിയില്‍ അവരെ കാത്തിരിക്കുന്ന റെക്കോഡുകളുമറിയാം.

രവീന്ദ്ര ജഡേജ: ടെസ്റ്റ് ക്രിക്കറ്റില്‍ 250 വിക്കറ്റുകളെന്ന നാഴികകല്ലിലെത്താന്‍ ഡല്‍ഹയില്‍ ഒരു വിക്കറ്റ് മാത്രം മതി ജഡേജയ്‌ക്ക്. ഇതോടെ ആര്‍ അശ്വിൻ (45 ടെസ്റ്റുകൾ), അനിൽ കുംബ്ലെ (55), ബിഎസ് ബേദി (60), ഹർഭജൻ സിങ്‌ (61) എന്നിവർക്ക് ശേഷം ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാകാന്‍ 34കാരന് കഴിയും.

ഇതോടൊപ്പം മറ്റൊരു റെക്കോഡും ജഡേജയെ കാത്തിരിപ്പുണ്ട്. തന്‍റെ 62ാം ടെസ്റ്റിനാണ് ജേഡജ ഡല്‍ഹിയില്‍ ഇറങ്ങുന്നത്. 250ാം വിക്കറ്റ് നേടിയാല്‍ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ ഇത്രയും വിക്കറ്റുകളും 2,000 റണ്‍സും എന്ന നാഴികകല്ല് പിന്നിടുന്ന ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ജഡേജയ്‌ക്കാവും. 51 ടെസ്റ്റ് ടെസ്റ്റുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ആര്‍ അശ്വിനാണ് മുന്നിലുള്ളത്.

അക്‌സര്‍ പട്ടേല്‍: ഡല്‍ഹിയില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയാല്‍ ടെസ്റ്റില്‍ 50 വിക്കറ്റുകളെന്നെ നാഴിക കല്ലിലെത്താന്‍ അക്‌സർ പട്ടേലിന് കഴിയും. ഇതോടെ ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും താരത്തിനാവും. ഒമ്പത് ടെസ്റ്റുകളില്‍ നിന്നും 50 വിക്കറ്റ് പിന്നിട്ട ആര്‍ അശ്വിനാണ് ഒന്നാം സ്ഥാനത്ത്.

ആര്‍ അശ്വിന്‍: ഡല്‍ഹിയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോഡ് ഒറ്റയ്‌ക്ക് സ്വന്തമാക്കാന്‍ അശ്വിന് കഴിയും. ഈ റെക്കോഡില്‍ നിലവില്‍ അനില്‍ കുംബ്ലെയ്‌ക്കൊപ്പമാണ് അശ്വിനുള്ളത്. 25 തവണ വീതമാണ് ഇരു താരങ്ങളും നാട്ടില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ളത്.

നഥാന്‍ ലിയോണ്‍: ഡല്‍ഹിയില്‍ അഞ്ച് വിക്കറ്റ് കൂടെ വീഴ്‌ത്താന്‍ കഴിഞ്ഞാല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 100 വിക്കറ്റുകള്‍ തികയ്‌ക്കാന്‍ ഓസീസ് സ്‌പിന്നര്‍ക്ക് കഴിയും. പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ മറ്റേതൊരു താരത്തേക്കാളും ഏറെ മുന്നിലാണ് നിലവില്‍ ലിയോണുള്ളത്. 53 വിക്കറ്റുകളുള്ള ബ്രെറ്റ് ലീയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

സ്റ്റീവ് സ്‌മിത്ത്: ഡല്‍ഹിയില്‍ 73 റണ്‍സ് എടുത്താല്‍ ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ 20ല്‍ ഇടം നേടാന്‍ സ്മിത്തിന് കഴിയും. നിലവില്‍ 8709 റണ്‍സുമായി പട്ടികയില്‍ 22ാം സ്ഥാനത്താണ് സ്‌മിത്ത്. എബി ഡിവില്ലിയേഴ്‌സ് (8,765), വിവിഎസ് ലക്ഷ്മൺ (8,781) എന്നിവരെയാണ് താരം മറികടക്കുക.

ചേതേശ്വര്‍ പുരാജ: ഡല്‍ഹിയില്‍ 100 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ഓസീസിനെതിരെ ടെസ്റ്റില്‍ 2000 റണ്‍സ് തികയ്‌ക്കാന്‍ പുജാരയ്‌ക്ക് കഴിയും. പുജാരയ്‌ക്ക് മുന്നെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഈ നാഴികകല്ല് പിന്നിട്ടിട്ടുള്ളത്.

ALSO READ: കോലിയും രോഹിതും ധർമേന്ദ്രയേയും അമിതാഭ് ബച്ചനേയും പോലെ: ഫിറ്റ്‌നസിന് മരുന്നടി, ഞെട്ടിച്ച് വെളിപ്പെടുത്തല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.