ETV Bharat / sports

'രാഹുല്‍ ദ്രാവിഡ് വരെ അതൃപ്‌തി പ്രകടിപ്പിച്ചു, ഗില്ലിന്‍റെ സ്ഥാനത്തിന് ഭീഷണി' ; മുന്നറിയിപ്പുമായി ഡാനിഷ് കനേരിയ - സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ ഷോട്ട് സെലക്ഷനില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ്‌ കനേരിയ

india vs australia  border gavaskar trophy  Danish Kaneria on shubman gill  Danish Kaneria  shubman gill  Rahul Dravid  KL Rahul  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇന്ത്യ vs ഓസ്‌ട്രേലിയ  ശുഭ്‌മാന്‍ ഗില്‍  ഡാനിഷ് കനേരിയ  കെഎല്‍ രാഹുല്‍  രാഹുല്‍ ദ്രാവിഡ്  സൂര്യകുമാര്‍ യാദവ്  surya kumar yadav
ഗില്ലിന്‍റെ സ്ഥാനത്തിന് ഭീഷണി; മുന്നറിയിപ്പുമായി ഡാനിഷ് കനേരിയ
author img

By

Published : Mar 5, 2023, 11:22 AM IST

കറാച്ചി : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ കെഎല്‍ രാഹുലിനെ പുറത്തിരുത്തിയാണ് ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് ശുഭ്‌മാന്‍ ഗില്ലിന് അവസരം നല്‍കിയത്. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച കെഎല്‍ രാഹുലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ബാറ്റ് ചെയ്‌ത മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി ആകെ 38 റണ്‍സ് മാത്രമാണ് 33കാരനായ രാഹുല്‍ നേടിയത്.

തന്‍റെ അവസാനത്തെ 10 ഇന്നിങ്‌സുകളില്‍ 25 റണ്‍സിനപ്പുറം നേടാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. സമീപകാലത്തായി താരം മോശം ഫോമിലാണെന്ന കാര്യത്തെ അടിവരയിടുന്ന കണക്കാണിത്. മറുവശത്ത് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നേ ശ്രീലങ്കയ്‌ക്കും ന്യൂസിലന്‍ഡിനും എതിരെ നടന്ന വൈറ്റ് ബോള്‍ പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു ഗില്‍ നടത്തിയിരുന്നത്.

india vs australia  border gavaskar trophy  Danish Kaneria on shubman gill  Danish Kaneria  shubman gill  Rahul Dravid  KL Rahul  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇന്ത്യ vs ഓസ്‌ട്രേലിയ  ശുഭ്‌മാന്‍ ഗില്‍  ഡാനിഷ് കനേരിയ  കെഎല്‍ രാഹുല്‍  രാഹുല്‍ ദ്രാവിഡ്  സൂര്യകുമാര്‍ യാദവ്  surya kumar yadav
ഡാനിഷ്‌ കനേരിയ

ന്യൂസിലന്‍ഡിനെതിരെ റെക്കോഡ് ഡബിള്‍ സെഞ്ചുറിയടക്കം നേടിയാണ് 23കാരനായ ഗില്‍ തിളങ്ങിയിരുന്നത്. ഇതോടെ രാഹുലിനെ പുറത്തിരുത്തി ഗില്ലിന് അവസരം നല്‍കണമെന്ന ആവശ്യങ്ങള്‍ ഏറെ ശക്തമായിരുന്നു. എന്നാല്‍ ഇന്‍ഡോറില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ഗില്ലിന് കഴിഞ്ഞിരുന്നില്ല.

ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സും മാത്രമാണ് ഗില്ലിന് നേടാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ സ്‌പിന്നര്‍ ഡാനിഷ്‌ കനേരിയ. തന്‍റെ ഷോട്ട് സെലക്ഷനില്‍ ഗില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നാണ് കനേരിയ പറയുന്നത്.

"ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്‌സുകളിലും നിരാശാജനകമായ പ്രകടനമാണ് ശുഭ്‌മാന്‍ ഗില്‍ നടത്തിയത്. ഇതോടെ ഇന്ത്യയുടെ പ്ലേയിങ്‌ ഇലവനിലെ അവന്‍റെ സ്ഥാനവും ഭീഷണിയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ അവന്‍ പുറത്തായ രീതിയില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

നിങ്ങളുടെ പ്രകടനങ്ങളില്‍ പരിശീലകന് മതിപ്പ് തോന്നിയില്ലെങ്കില്‍, ടീമിലെ നിങ്ങളുടെ സ്ഥാനവും ദുർബലമാകും. ബോളര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചുകളില്‍ ഷോട്ട് സെലക്ഷനില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. തന്‍റെ ഷോട്ടുകളിൽ നിർഭാഗ്യവാനായതിനാലാണ് കെഎല്‍ രാഹുല്‍ പലപ്പോഴും പുറത്തായത്" - ഡാനിഷ് കനേരിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

നിലയുറപ്പിച്ച് കളിക്കാന്‍ കഴിയുമെന്ന് ശുഭ്‌മാന്‍ ഗില്‍ തെളിയിക്കേണ്ടതുണ്ടെന്നും പ്രധാന ബാറ്റര്‍മാരില്‍ നിന്നും മികച്ച പ്രകടനമുണ്ടായാല്‍ മാത്രമേ ഇന്ത്യയ്‌ക്ക് മത്സരം വിജയിക്കാന്‍ കഴിയൂവെന്നും ഡാനിഷ്‌ കനേരിയ കൂട്ടിച്ചേര്‍ത്തു. "തനിക്ക് ദീർഘനേരം ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ശുഭ്‌മാൻ ഗില്ലിന് തെളിയിക്കേണ്ടതുണ്ട്. ഇന്ത്യക്ക് ജയിക്കണമെങ്കിൽ, ടീമിലെ പ്രധാന ബാറ്റര്‍മാരായ രോഹിത് ശർമ്മ, ശുഭ്‌മാന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവര്‍ മികച്ച പ്രകടനം നടത്തണം'' - കനേരിയ വ്യക്തമാക്കി.

സൂര്യകുമാര്‍ യാദവ്

ശ്രേയസിന് പകരം സൂര്യ : ഇന്ത്യയുടെ മധ്യനിരയിലേക്ക് ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിനേയും കനേരിയ പിന്തുണച്ചു. "ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാർ യാദവിനെ തെരഞ്ഞെടുക്കാനാകുമോ എന്നത് ഒരു ചോദ്യമാണ്. എന്‍റെ ഉത്തരം പറ്റുമെന്ന് തന്നെയാണ്.

ALSO READ: 'ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവന്‍ വേണം' ; സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്കായി വാദിച്ച് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍

കാരണം സൂര്യകുമാര്‍ യാദവ് 360 ഡിഗ്രി കളിക്കാരനാണ്, ഇതുപോലുള്ള വിക്കറ്റുകളിൽ നിങ്ങൾക്ക് ആ കഴിവ് ആവശ്യമാണ്" - ഡാനിഷ് കനേരിയ കൂട്ടിച്ചേർത്തു. അതേസമയം നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലാണ്. ഈ മാസം ഒമ്പതിന് അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.