റായ്‌പൂര്‍: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം (India vs Australia 4th T20I) ഇന്ന് (ഡിസംബര്‍ 1). റായ്‌പൂരില്‍ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ യുവ സംഘത്തിന് പരമ്പര സ്വന്തമാക്കാം.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് ടീം ഇന്ത്യ. വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലുമാണ് ഇന്ത്യ ജയിച്ചത്. അതേസമയം, ഗുവാഹത്തിയില്‍ നടന്ന മൂന്നാം മത്സരത്തിലായിരുന്നു കങ്കാരുപ്പട ജയം പിടിച്ചത്.
-
Striking it clean 💥
— BCCI (@BCCI) December 1, 2023 " class="align-text-top noRightClick twitterSection" data="
Well hello @ShreyasIyer15 👋#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/pdwcBfsAUB
">Striking it clean 💥
— BCCI (@BCCI) December 1, 2023
Well hello @ShreyasIyer15 👋#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/pdwcBfsAUBStriking it clean 💥
— BCCI (@BCCI) December 1, 2023
Well hello @ShreyasIyer15 👋#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/pdwcBfsAUB
പരമ്പരയിലെ നാലാം മത്സരത്തിനായി ഇന്ന് റായ്‌പൂരില്‍ ഇറങ്ങുമ്പോള്‍ ഇരു ടീമിലും മാറ്റത്തിന് സാധ്യതയുണ്ട്. ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് ശ്രേയസ് അയ്യര്‍ എത്തിയേക്കും. അങ്ങനെയെങ്കില്‍ തിലക് വർമയാകും പുറത്തിരിക്കുക. കൂടാതെ, ദീപക് ചാഹറിന്‍റെ മടങ്ങി വരവിനും സാധ്യതയുണ്ട്. ചാഹർ വരുമ്പോൾ പ്രസിദ്ധ് കൃഷ്‌ണയ്ക്ക് സ്ഥാനം നഷ്‌ടമായേക്കും.
-
Raipur Ready 👌👌#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/AlftSoHIuj
— BCCI (@BCCI) November 30, 2023 " class="align-text-top noRightClick twitterSection" data="
">Raipur Ready 👌👌#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/AlftSoHIuj
— BCCI (@BCCI) November 30, 2023Raipur Ready 👌👌#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/AlftSoHIuj
— BCCI (@BCCI) November 30, 2023
ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ, ജോഷ് ഇംഗ്ലിസ്, സീന്‍ ആബോട്ട് എന്നിവരില്ലാതെയാകും ഓസ്‌ട്രേലിയ ഇന്നിറങ്ങുക. മൂന്നാം ടി20യ്‌ക്ക് ശേഷം ഈ താരങ്ങളെയെല്ലാം ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരികെ നാട്ടിലേക്ക് വിളിക്കുകയായിരുന്നു.
റായ്‌പൂർ കാലാവസ്ഥ പ്രവചനം (India vs Australia 4th T20I Weather Prediction): റായ്‌പൂരില്‍ ഇന്ന് 40 ഓവര്‍ മത്സരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. അതിന് അനുകൂലമാണ് കാലാവസ്ഥ പ്രവചനവും. മഴയ്‌ക്ക് അഞ്ച് ശതമാനം മാത്രമാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
പിച്ച് റിപ്പോര്‍ട്ട് (India vs Australia 4th T20I Pitch Report): ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം റായ്‌പൂരിലെ എസ്‌വിഎന്‍എസ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് (Shaheed Veer Narayan Singh International Stadium) നടക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ കണ്ടത് പോലെ വമ്പന്‍ സ്കോറുകള്‍ ഇവിടെ പിറക്കാന്‍ സാധ്യത കുറവാണ്. ബൗളര്‍മാര്‍ക്ക് പിച്ചിന്‍റെ സഹായം ലഭിക്കാനാണ് സാധ്യത. എസ്‌വിഎന്‍എസ് സ്റ്റേഡിയം വേദിയായ 29 ടി20 മത്സരങ്ങളില്‍ 16 ജയം സ്വന്തമാക്കിയത് രണ്ടാമത് ബാറ്റ് ചെയ്‌ത ടീമാണ്.
മത്സരം ലൈവായി കാണാന്‍ (Where To Watch India vs Australia 4th T20I): ടെലിവിഷനില്‍ സ്പോര്‍ട്‌സ് 18 (Sports18), കളേഴ്‌സ് സിനിപ്ലെക്‌സ് (Colors Cineplex) ചാനലുകളിലൂടെയാണ് ഇന്ത്യ ഓസ്‌ട്രേലിയ ടി20 മത്സരം കാണാന്‍ സാധിക്കുക. ജിയോ സിനിമ (Jio Cinema) ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും മത്സരം കാണാം.
ഇന്ത്യ ടി20 സ്ക്വാഡ് (India Squad For Last 2 T20Is Against Australia): യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദുബെ, അര്‍ഷ്‌ദീപ് സിങ്, ദീപക് ചാഹര്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്‌ണ, രവി ബിഷ്‌ണോയ്.
ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20I Squad Against India): മാത്യു വെയ്‌ഡ് (ക്യാപ്റ്റൻ), ജേസൺ ബെഹ്‌റൻഡോർഫ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, കാമറൂണ്‍ ഗ്രീൻ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ബെൻ മക്‌ഡെർമോട്ട്, ജോഷ് ഫിലിപ്പീ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, കെയ്ൻ റിച്ചാർഡ്‌സൺ.