ETV Bharat / sports

റായ്‌പൂരില്‍ 'കങ്കാരുവേട്ട', ഓസീസിനെതിരായ ടി20 പരമ്പര 'തൂക്കി' ഇന്ത്യ; നാലാം മത്സരത്തില്‍ ജയം 20 റണ്‍സിന് - ഇന്ത്യ ഓസ്‌ട്രേലിയ മത്സരഫലം

India vs Australia 4th T20I: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം. ഇന്ത്യയ്‌ക്ക് 20 റണ്‍സിന്‍റെ ജയവും പരമ്പരയും സ്വന്തം.

India vs Australia 4th T20I  India vs Australia 4th T20I Match Result  Cricket Result  Ind vs Aus 4th T20I Score  Axar Patel Rinku Singh  ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര  ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടി20  ഇന്ത്യ ഓസ്‌ട്രേലിയ മത്സരഫലം  റിങ്കു സിങ് അക്സര്‍ പട്ടേല്‍
India vs Australia 4th T20I
author img

By ETV Bharat Kerala Team

Published : Dec 2, 2023, 7:01 AM IST

റായ്‌പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ (India vs T20I Series). റായ്‌പൂരില്‍ നടന്ന നാലാം മത്സരത്തില്‍ 20 റണ്‍സിന്‍റെ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത് (India vs Australia 4th T20I Match Result). ഇതോടെ ഒരു മത്സരം ശേഷിക്കെ പരമ്പര കൈക്കലാക്കാന്‍ ഇന്ത്യന്‍ യുവനിരയ്‌ക്ക് സാധിക്കുകയായിരുന്നു.

നാലാം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയക്ക് 7 വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സാണ് നേടാനായത് (Ind vs Aus 4th T20I Score). ഇന്ത്യയ്‌ക്ക് വേണ്ടി അക്സര്‍ പട്ടേല്‍ (Axar Patel) മൂന്നും ദീപക് ചഹാര്‍ (Deepak Chahar) രണ്ടും വിക്കറ്റ് വീഴ്‌ത്തി.

175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയക്ക് ലഭിച്ച മികച്ച തുടക്കം മുതലെടുക്കാനാകാതെ പോകുകയായിരുന്നു മത്സരത്തില്‍. ആദ്യ മൂന്ന് ഓവറില്‍ ട്രാവിസ് ഹെഡും ജോഷുവ ഫിലിപ്പിയും ചേര്‍ന്ന് 40 റണ്‍സാണ് ഓസീസ് സ്കോര്‍ബോര്‍ഡിലേക്ക് അടിച്ചുകയറ്റിയത്. എന്നാല്‍, തുടരെ വിക്കറ്റുകള്‍ വീണതോടെ കങ്കാരുപ്പട പ്രതിരോധത്തിലായി.

ആദ്യ മൂന്ന് ഓവറില്‍ 40 റണ്‍സ് സ്കോര്‍ ചെയ്‌ത അവര്‍ക്ക് പിന്നീട് 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നഷ്‌ടമായത് മൂന്ന് വിക്കറ്റ്. ജോഷുവ ഫിലിപ്പി (8), ട്രാവിസ് ഹെഡ് (31), ആരോണ്‍ ഹാര്‍ഡി (8) എന്നിവരെയാണ് ഓസ്‌ട്രേലിയക്ക് ആദ്യം നഷ്‌ടമായത്. ബെന്‍ മക്ഡെമോര്‍ട്ട് (19), ടിം ഡേവിഡ് എന്നിവര്‍ ചേര്‍ന്ന് നാലാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 12-ാം ഓവറില്‍ മക്ഡെമോര്‍ട്ടിനെ ബൗള്‍ഡാക്കി അക്‌സര്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്.

സ്കോര്‍ 107ല്‍ നില്‍ക്കെ ടിം ഡേവിഡിനെയും അവര്‍ക്ക് നഷ്‌ടമായി. മാത്യൂ ഷോര്‍ട്ട് (22), ബെന്‍ ഡ്വാര്‍ഷുയിസ് (1) എന്നിവര്‍ക്കും മികവിലേക്ക് ഉയരാനായില്ല. 36 റണ്‍സുമായി ക്യാപ്‌റ്റന്‍ മാത്യു വെയ്‌ഡ് പൊരുതി നോക്കിയെങ്കിലും ജയം മാത്രം അകന്നുനിന്നു. ക്രിസ് ഗ്രീന്‍ പുറത്താകാതെ ഒരു റണ്‍സ് നേടി.

നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് റിങ്കു സിങ്ങിന്‍റെ (29 പന്തില്‍ 46) പ്രകടനമാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ജിതേഷ് ശര്‍മ (19 പന്തില്‍ 35), യശസ്വി ജയ്‌സ്വാള്‍ (28 പന്തില്‍ 37), റിതുരാജ് ഗെയ്‌ക്‌വാദ് (28 പന്തില്‍ 32) എന്നിവരും നിര്‍ണായക പ്രകടനം കാഴ്‌ചവെച്ചിരുന്നു.

Also Read : അവരില്ലാതെ പോയാല്‍ 'പണി കിട്ടും...'; ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ആന്ദ്രേ റസല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.