മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ പിടിച്ച ടീം ഇന്ത്യയെ ഇനി കാത്തിരിക്കുന്നത് അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയാണ്. ഈ മാസം 11-നാണ് മൂന്ന് മത്സര പരമ്പരയ്‌ക്ക് തുടക്കമാവുന്നത്. പരമ്പരയിലൂടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയേക്കും.
ടി20 കളിക്കാനുള്ള സന്നദ്ധത വെറ്ററന്‍ താരങ്ങള്‍ ബിസിസിഐയെ അറിയിച്ചതായാണ് വിവരം. (Rohit Kohli to play in T20Is) ഏകദേശം ഒരു വര്‍ഷത്തോളമായി കോലിയും രോഹിത്തും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 2022 അവസാനത്തില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലാണ് ഇരുവരും ഇന്ത്യയ്‌ക്കായി അവസാനമായി ടി20 കളിച്ചത്.
രോഹിത്തിന്‍റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ ഫോര്‍മാറ്റില്‍ നയിച്ചിരുന്നത്. ഹാര്‍ദിക്കിന് കളിക്കാന്‍ കഴിയാതെ വന്നതോടെ സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലും നീലപ്പട ഇറങ്ങിയിരുന്നു. ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഇരു താരങ്ങളും ഫോര്‍മാറ്റിലേക്ക് മടങ്ങിവരവിന് ഒരുങ്ങുന്നത്.
വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്‍റിന് മുന്നേ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന അന്താരാഷ്‌ട്ര പരമ്പയാണ് അഫ്‌ഗാനിസ്ഥാനെതിരായത്. 11-ന് മൊഹാലിയിലാണ് ആദ്യ ടി20 നടക്കുക. 14-ന് ഇന്‍ഡോറിലും 17-ന് ചെന്നൈയിലുമാണ് തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും അരങ്ങേറുക(India vs Afghanistan T20Is).
ALSO READ: കോലി പറഞ്ഞു, സിറാജ് ചെയ്‌തു; ജാന്‍സന് മടക്ക ടിക്കറ്റ് - വീഡിയോ കാണാം...
ടീം ഇന്ന് പ്രഖ്യാപിക്കും: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. പേസര്‍മാരായ ജസ്പ്രീത് ബുംറയേയും മുഹമ്മദ് സിറാജിനേയും ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് സൂചന. പരിക്കിന്‍റെ പിടിയിലുള്ള മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരും ടീമിലുണ്ടാവില്ല.
ALSO READ: കേപ്‌ടൗണിലെ ആറാട്ട്; മിയാന്‍റെ കരിയര്‍ ബെസ്‌റ്റ്
ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദിക്കിന് പരിക്ക് പറ്റുന്നത്. പരിക്കുമായി ഏകദിന ലോകകപ്പ് കളിച്ച ഷമിയെ നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിയാതെ വന്നതോടെ പരമ്പരയില്‍ നിന്നും ഒഴിവാക്കി.
ALSO READ: ടി20യില്‍ പുലി, ഏകദിനത്തിലെ എലി ; സൂര്യ 'വിചിത്ര' താരമെന്ന് നാസര്‍ ഹുസൈന്‍
ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യയ്‌ക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കിടെയാണ് പരിക്കേല്‍ക്കുന്നത്. ഇതോടെ കൂടുതല്‍ യുവ താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിച്ചേക്കും. ഇക്കൂട്ടത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണുണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ALSO READ: വാര്‍ണര്‍ 'ഹാപ്പി'യാണ്, നഷ്‌ടപ്പെട്ട ബാഗി ഗ്രീന്‍ തിരികെ കിട്ടിയെന്ന് ഓസീസ് ഓപ്പണര്‍