ETV Bharat / sports

പിന്നിലാവുക പാകിസ്ഥാന്‍ ; ബെംഗളൂരുവില്‍ ജയിച്ചാല്‍ ഇന്ത്യയ്‌ക്ക് ലോക റെക്കോഡ് - ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍

India vs Afghanistan T20I : ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ടി20 ഇന്ന് ബെംഗളൂരുവില്‍. പരമ്പരയില്‍ അഫ്‌ഗാനെ വൈറ്റ്‌വാഷ് ചെയ്യാനാണ് ആതിഥേയര്‍ ലക്ഷ്യം വയ്‌ക്കുന്നത്.

India vs Afghanistan T20I  India Cricket Team T20 Record  ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം റെക്കോഡ്
Indian On Verge Of Beating Pakistan To Major T20I Feat
author img

By ETV Bharat Kerala Team

Published : Jan 17, 2024, 2:13 PM IST

ബെംഗളൂരു : അഫ്‌ഗാനിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ മിന്നും പ്രകടനമാണ് ഇന്ത്യ നടത്തുന്നത്(India vs Afghanistan T20I) മൂന്ന് മത്സര പരമ്പരയില്‍ കളിച്ച രണ്ട് ടി20കളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിരുന്നു. ബെംഗളൂരുവിലെ ചിന്നസ്വമി സ്റ്റേഡിയത്തില്‍ ഇന്നാണ് മൂന്നാം ടി20 നടക്കുന്നത്.

മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ പരമ്പരയില്‍ അഫ്‌ഗാനിസ്ഥാനെ വൈറ്റ്‌വാഷ് ചെയ്യാന്‍ ഇന്ത്യയ്‌ക്ക് കഴിയും. ഇതോടെ ഒരു ലോക റെക്കോഡും നീലപ്പടയ്‌ക്ക് ഒറ്റയ്‌ക്ക് സ്വന്തമാക്കാം. ഉഭയകക്ഷി ടി20 പരമ്പരയില്‍ എതിരാളികളെ ഏറ്റവും കൂടുതല്‍ തവണ വൈറ്റ്‌വാഷ് ചെയ്‌ത ടീമെന്ന റെക്കോഡാണ് ഇന്ത്യയ്‌ക്ക് സ്വന്തമാവുക.

നിലവില്‍ പാകിസ്ഥാനൊപ്പം പ്രസ്‌തുത റെക്കോഡ് പങ്കിടുകയാണ് ഇന്ത്യ. എട്ട് തവണ വീതമാണ് ഇതേവരെ ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ ടി20 പരമ്പരയില്‍ തങ്ങളുടെ എതിരാളികളെ സമ്പൂര്‍ണ തോല്‍വിയിലേക്ക് തള്ളിയിട്ടിട്ടുള്ളത് (Indian On Verge Of Beating Pakistan To Major T20I Feat).

ബെംഗളൂരുവില്‍ കളി പിടിച്ചാല്‍ ഇതിന്‍റെ എണ്ണം ഒമ്പതിലേക്ക് ഉയര്‍ത്താന്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും കഴിയും (India Cricket Team T20 Record). അതേസമയം മൊഹാലിയിലും ഇന്‍ഡോറിലും നടന്ന ആദ്യ രണ്ട് ടി20കളില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ വിജയം നേടിയത്. ഓള്‍റൗണ്ടര്‍ മികവുമായി ശിവം ദുബെ ആയിരുന്നു ആദ്യ ടി20യിലെ താരമായത്. ഇന്‍ഡോറില്‍ പന്തുകൊണ്ടുള്ള തിളക്കത്തിന് അക്‌സര്‍ പട്ടേലും മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ന് ബെംഗളൂരുവില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ പ്ലെയിങ് ഇലവനിലേക്ക് എത്തിയേക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളും കളിച്ച ജിതേഷ് ശര്‍മയാവും സഞ്‌ജുവിന് വഴിയൊരുക്കുക. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഫോര്‍മാറ്റില്‍ കളിക്കുന്ന അവസാന പരമ്പരയാണിത്. ഇതോടെ ബെംഗളൂരുവില്‍ തിളങ്ങിയാല്‍ സഞ്‌ജുവിന് ടി20 ലോകകപ്പ് പ്രതീക്ഷകളും സജീവമാക്കാം.

ALSO READ: ടി20 ലോകകപ്പ് ടീമില്‍ അവനുണ്ടാവണം, അല്ലെങ്കില്‍ 2022-ലെ ദുരന്തം ആവര്‍ത്തിക്കും; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ ഇവരില്‍ നിന്ന്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ, വാഷിങ്ടൻ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ (India Squad for T20I Series).

അഫ്‌ഗാന്‍റെ പ്ലെയിങ് ഇലവന്‍ ഇവരില്‍ നിന്ന്: ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രാം അലിഖിൽ (വിക്കറ്റ് കീപ്പര്‍), കരീം ജനത്, അഷ്‌മർ ജനാത്, അസ്മുള്ള ഒമർസായി, ഷറഫുദ്ദീൻ അഷ്‌റഫ്, മുജീബ് ഉർ റഹ്മാൻ, ഹസ്രത്തുള്ള സസായി, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, ഫസൽ ഹഖ് ഫാറൂഖി, ഫരീദ് അഹമ്മദ്, നവീൻ ഉൽ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുൽബാദിൻ നയിബ് (Afghanistan Squad for T20I).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.