കൊളംബൊ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നിശ്ചയിച്ചിരുന്ന ഏകദിന മത്സരം മൂന്ന് മണിയിലേക്കാണ് നീട്ടി വെച്ചിരിക്കുന്നത്. ഏഴരയ്ക്ക് നിശ്ചയിച്ചിരുന്ന ടി20 മത്സരങ്ങള്‍ എട്ട് മണിയിലേക്ക് മാറ്റി. മൂന്ന് വിതം ഏക ദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ കളിക്കുക.
ജൂലൈ 13ന് നിശ്ചയിച്ചിരുന്ന പരമ്പര ലങ്കന്‍ ടീമംഗങ്ങളില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ജൂലൈ 18ലേക്ക് മാറ്റിയത്. ബിസിസിഐയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സംയുക്തമായാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. അതേസമയം, പരമ്പരയില്‍ നിന്നും ലങ്കയുടെ മുതിര്‍ന്ന താരം എയ്ഞ്ചലോ മാത്യൂസ് നേരത്തെ തന്നെ പിന്മാറിയിരുന്നു. വാര്‍ഷിക കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണിതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ- ശ്രീലങ്ക മത്സരങ്ങളുടെ ക്രമം
ഒന്നാം ഏകദിനം 18-7-21 3. pm
രണ്ടാം ഏകദിനം 20-7-21 3. pm
മുന്നാം ഏകദിനം 23-7-21 3. pm
ടി20 മത്സരങ്ങള്‍
ഒന്നാം ടി20 25-7-21 8. pm
രണ്ടാം ടി20 27-7-21 8. pm
മുന്നാം ടി20 29-7-21 8. pm