ETV Bharat / sports

ധവാനും സംഘത്തിനും വിജയത്തുടക്കം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്

ശ്രീലങ്കക്കെതിരെ വിജയ ലക്ഷ്യമായ 262 റണ്‍സ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 36.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി

ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് വിജയം  ശ്രീലങ്ക ഇന്ത്യ ഏകദിനം  india srilanka one day
ധവാനും സംഘത്തിനും വിജയത്തുടക്കം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്
author img

By

Published : Jul 18, 2021, 10:16 PM IST

Updated : Jul 18, 2021, 10:47 PM IST

കൊളംബോ: യുവ നിരയുമായി ലങ്ക പിടിക്കാനെത്തിയ ടീം ഇന്ത്യയ്ക്ക് വിജയത്തുടക്കം. നായകൻ ശിഖർ ധവാൻ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ 95 പന്തില്‍ 86 റൺസെടുത്ത് പുറത്താകാതെ നിന്ന ശിഖർ ധവാനാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 36.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. പ്രിഥ്വി ഷായാണ് കളിയിലെ താരം.

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 262 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്‌ന തുല്യമായ തുടക്കമാണ് ഓപ്പണർമാരായ ശിഖർ ധവാനും പ്രിഥ്വി ഷായും നല്‍കിയത്. ടി20 മൂഡിലായിരുന്ന പ്രിഥ്വി ഷാ 24 പന്തില്‍ 43 റൺസെടുത്ത് പുറത്തായെങ്കിലും പിന്നീട് വന്ന ഇഷാൻ കിഷനും തകർപ്പൻ ഫോമിലായിരുന്നു.

ALSO READ: ടി 20 ക്ക് പിന്നാലെ അരങ്ങേറ്റ ഏകദിനത്തിലും അർധശതകം; വരവറിയിച്ച് ഇഷാൻ കിഷൻ

അരങ്ങേറ്റ മത്സരത്തില്‍ അർധ സെഞ്ച്വറി നേടിയ കിഷൻ 42 പന്തില്‍ 59 റൺസെുത്ത് പുറത്തായി. പിന്നീട് വന്ന മനീഷ് പാണ്ഡെ സ്കോർ ചെയ്യാൻ വേഗം കുറഞ്ഞെങ്കിലും ശിഖർ ധവാൻ തന്‍റെ റോൾ ഭംഗിയായി നിറവേറ്റി. ഒടുവില്‍ അരങ്ങേറ്റ താരം സൂര്യ കുമാർ യാദവിനൊപ്പം ധവാൻ വിജയ റൺ നേടി. യാദവ് 20 പന്തില്‍ 31 റൺസുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ധനഞ്ജയ ഡി സില്‍വ രണ്ട് വിക്കറ്റും ലക്ഷൻ സൻഡകൻ ഒരു വിക്കറ്റും വീഴ്‌ത്തി

ടോസ് നേടി ആദ്യം ബാറ്റ് തെരഞ്ഞെടുത്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 262 റണ്‍സ് നേടിയിരുന്നു. 43 റണ്‍സ് നേടിയ വാലറ്റക്കാരൻ ചമിക കരുണരത്‌നെയുടെയും 39 റണ്‍സ് നേടിയ ക്യാപ്റ്റൻ ദസുന്‍ ഷനകയുടെയും മികവിലാണ് മോശമല്ലാത്ത സ്കോറിലേക്ക് ലങ്ക എത്തിച്ചേർന്നത്. ശ്രീലങ്കൻ ടീമിലെ എട്ട് പേരും ക്യാച്ച് നൽകിയാണ് മടങ്ങിയത്.

ALSO READ: കിഷന് പിറന്നാൾ അരങ്ങേറ്റം, കാത്തിരിപ്പ് തുടർന്ന് സഞ്ജു

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താനായതിലൂടെയാണ് ലങ്കയെ 262 എന്ന സ്‌കോറിൽ ഒതുക്കാൻ ഇന്ത്യക്കായത്. ഇന്ത്യക്കായി ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. പരമ്പരയിലെ രണ്ടാം മത്സരം ജൂലൈ 20ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും.

Last Updated : Jul 18, 2021, 10:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.