ETV Bharat / sports

മെല്‍ബണില്‍ ജയിക്കാനുറച്ച് ടീം ഇന്ത്യ; പരിശീലന ദൃശ്യങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ പേസര്‍ ബുമ്രയുടെ കരുത്തില്‍ ടീം ഇന്ത്യ ജയിച്ചിരുന്നു.

Melbourne  Melbourne Cricket Ground  Adelaide  Team India  മെല്‍ബണില്‍ ടീം ഇന്ത്യ വാര്‍ത്ത  ടീം ഇന്ത്യ പരശീലനം വാര്‍ത്ത  team india in melbourne news  team india training news
ടീം ഇന്ത്യ
author img

By

Published : Dec 25, 2020, 7:48 PM IST

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിലൂടെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയ അഡ്‌ലെയ്‌ഡില്‍ ജയിച്ച ടീമിനെ നിലനിര്‍ത്തിയപ്പോള്‍ സന്ദര്‍ശകരായ ഇന്ത്യ നാല് മാറ്റങ്ങളുമായാകും നാളെ ഇറങ്ങുക.

...

വിരാട് കോലി, മുഹമ്മദ് ഷമി, പൃഥ്വി ഷാ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ അന്തിമ ഇലവനില്‍ ഇല്ല. പകരം രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, മുഹമ്മദ് സിറാജ്, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചു. ഗില്ലിനും സിറാജിനും ഇത് പ്രഥമ ടെസ്റ്റ് മത്സരമാണ്. മെല്‍ബണില്‍ നാളെ രാവിലെ 9.30നാണ് മത്സരം തുടങ്ങുന്നത. ടെസ്റ്റിന് മുന്നോടിയായി വെള്ളിയാഴ്‌ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ പരിശീലനം നടത്തി.

അഡ്‌ലെയ്‌ഡിലെ പരാജയത്തിന് ശേഷം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ശനിയാഴ്ച നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരത്തിൽ വിജയത്തോടെ പരമ്പരയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. രണ്ട് വര്‍ഷം മുമ്പ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടീം ഇന്ത്യ ഓസിസിനെ പരാജയപ്പെടുത്തിയിരുന്നു.

അന്ന് ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ജസ്‌പ്രീത് ബുമ്രയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. അന്ന് ടീമിന്‍റെ ഭാഗമായിരുന്ന വിരാട് കോലിയും മുഹമ്മദ് ഷമിയും ഇത്തവണ കളിക്കാത്തത് ടീം ഇന്ത്യക്ക് തിരിച്ചടിയാണ്. കോലി വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുമ്പോള്‍ പരിക്കാണ് ഷമിക്ക് വില്ലനായത്. കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ടീം ഇന്ത്യയെ നയിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.