ETV Bharat / sports

സിഡ്‌നി ടി20; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, ക്ഷീണം മാറ്റാന്‍ ഓസിസ്

author img

By

Published : Dec 5, 2020, 8:04 PM IST

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സിന്‍റെ ജയം ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരിക്കേറ്റ രവീന്ദ ജഡേജക്ക് പകരം ഷര്‍ദുല്‍ ഠാക്കൂര്‍ ടീമിലെത്തി

sidney t20 news  team india with injury news  സിഡ്‌നി ടി20 വാര്‍ത്ത  ടീം ഇന്ത്യക്ക് പരിക്ക് വാര്‍ത്ത
ടി20

സിഡ്‌നി: ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള രണ്ടാമത്തെ ടി20 മത്സരത്തിന് നാളെ സിഡ്‌നിയില്‍ തുടക്കമാകും. പരമ്പരയില്‍ കാന്‍ബറയില്‍ നടന്ന ആദ്യ ടി20യില്‍ ആതിഥേയര്‍ക്ക് എതിരെ 11 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയ ടീം ഇന്ത്യ ഇതികനം പിടി മുറുക്കി കഴിഞ്ഞു. സിഡ്‌നിയില്‍ ജയിച്ച് പരമ്പര നേടാനാണ് ടീം ഇന്ത്യയുടെ നീക്കം.

ഓസ്‌ട്രലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇതിനകം തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ച വിരാട് കോലിയും കൂട്ടരും ഇതിനകം താളം കണ്ടെത്തി കഴിഞ്ഞു. അതേസമയം ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം ടീം ഇന്ത്യക്ക് തിരിച്ചടിയാകും. കാന്‍ബറ ടി20യില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഡേജയെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ഒഴിവാക്കിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴാമനായി ഇറങ്ങിയ ജഡേജ പുറത്താകാതെ 44 റണ്‍സെടുത്തു.

വാഷിങ്ടണ്‍ സുന്ദറിന്‍റെയും പുതുമുഖം ടി നടരാജന്‍റെയും സാന്നിധ്യം ഇന്ത്യന്‍ ബൗളിങ് നിരക്ക് കരുത്ത് പകരുന്നുണ്ട്. കാന്‍ബറയില്‍ നടരാജന്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ നാല് ഓവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വാഷിങ്ടണ്‍ ആതിഥേയരെ സമ്മര്‍ദത്തിലാക്കി.

മറുവശത്ത് ഓസ്‌ട്രേലിയയും പരിക്കിന്‍റെ പിടിയിലാണ്. പരിക്കിനെ തുടര്‍ന്ന് രണ്ട് താരങ്ങളാണ് ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീമുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. നേരത്തെ ഡേവിഡ് വാര്‍ണര്‍ പുറത്തേക്ക് പോയപ്പോള്‍ അവസാനമായി ആഷ്‌ടണ്‍ അഗറും പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്. പരിക്കിനെ തുടര്‍ന്ന് നായകന്‍ ആരോണ്‍ ഫിഞ്ചും കളിക്കുന്ന കാര്യം സംശയമാണ്. ഫിഞ്ചിനെ ഒഴിവാക്കുകയാണെങ്കില്‍ പകരം സ്‌മിത്തിനെ ഓപ്പണറാക്കാനും നീക്കം. ഷോര്‍ട്ട് ഓപ്പണിങ് പങ്കാളിയായി തുടരും. ഏകദിന പരമ്പരയിലെ മേധാവിത്വം ടി20 പരമ്പരയിലും തുടരാനാകും ഓസിസ് ടീമിന്‍റെ നീക്കം.

അതേസമയം സിഡ്‌നിയിലെ ഫ്ളാറ്റ് പിച്ചില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സിഡ്‌നിയില്‍ നേരത്തെ നടന്ന രണ്ട് ഏകദിനങ്ങളിലും ഇരു ടീമുകളും 300ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തവണ ടി20യിലും ഇരു ടീമുകളും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനാണ് സാധ്യത. ടി20 പരമ്പരയിലെ ശേഷിച്ച രണ്ട് മത്സരങ്ങളും സിഡ്‌നിയിലാണ് അരങ്ങേറുക.

ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പര ഈ മാസം 17ന് അഡ്‌ലെയ്‌ഡില്‍ ആരംഭിക്കും. ഡേ-നൈറ്റ് ടെസ്റ്റോടെയാണ് പരമ്പര ആരംഭിക്കുക. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടി നടക്കുന്ന പരമ്പരയുടെ ഭാഗമായി നാല് ടെസ്റ്റുകളാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.