ETV Bharat / sports

പുതുവര്‍ഷത്തില്‍ രോഹിത് വിവാദങ്ങള്‍ക്ക് നടുവില്‍; കൊവിഡ് ലംഘനത്തിന് പുറമേ ബീഫും

കൊവിഡ് ലംഘനം വിവാദമായതിന് പിന്നാലെ രോഹിതും കൂട്ടരും ബീഫ് കഴിച്ചതാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തിലെ ചര്‍ച്ച

Rohit Sharma gets trolled  Indian players trolled for eating beef  rohit sharma  india's tour of australia  team india  സിഡ്‌നിയില്‍ രോഹിത് പുറത്ത് വാര്‍ത്ത  രോഹിതിന് കൊവിഡ് വാര്‍ത്ത  rohit and beef controversy news  രോഹിതും ബീഫ്‌ വിവാദവും വാര്‍ത്ത  rohit out in sydney news  rohit infected covid news
ടീം ഇന്ത്യ വിവാദം
author img

By

Published : Jan 3, 2021, 4:18 PM IST

മെല്‍ബണ്‍: 2021ന്‍റെ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയയില്‍ നടത്തിയ പുതുവത്സരാഘോഷമാണ് രോഹിതിനെയും നാല് സഹതാരങ്ങളെയും വലയ്‌ക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റസ്റ്ററന്‍റില്‍ പോയി ഭക്ഷണം കഴിച്ചതും പുതുവത്സരം ആഘോഷിച്ചതുമാണ് താരങ്ങള്‍ക്ക് വിനായയത്.

കൊവിഡ് ലംഘനത്തിന് പിന്നാലെ രോഹിതും സംഘവും ബീഫ് കഴിച്ചതാണ് സാമൂഹ്യ മാധ്യമത്തില്‍ പുതിയ വിവാദ വിഷയം. താരങ്ങള്‍ കഴിച്ച ഭക്ഷണത്തിന്‍റെ ബില്ലും മറ്റ് ചിത്രങ്ങളും ഇന്ത്യന്‍ ആരാധകന്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. 118.69 യുഎസ്‌ ഡോളറിന്‍റെ ഭക്ഷണമാണ് അഞ്ച് പേരും ചേര്‍ന്ന് കഴിച്ചത്. ഏകദേശം ആറായിരം ഇന്ത്യന്‍ രൂപയോളം വരും ഈ തുക.

  • When they got know that i have paid the bill.. Rohit sharma said bhaji pese lelo yaar acha nai lagta.. i said no sir its on me. Pant hugged me and said photo tabhi hogi jab pese loge wapis. I said no bro not happening. Finally sabane photo khichwai :) mja aa gya yaar #blessed

    — Navaldeep Singh (@NavalGeekSingh) January 1, 2021 " class="align-text-top noRightClick twitterSection" data=" ">
  • Mujhe log galiya de rae h.. dekho gaaliyo ka farak nai padta mujhe hum punjabi h 400-500 gaaliyan dosto ke saath bethe to apas main de dete h.. but i am really sad that i am against my country people at the moment. I am really sorry people and i just hope ke sab thik ho jaaye 😭

    — Navaldeep Singh (@NavalGeekSingh) January 2, 2021 " class="align-text-top noRightClick twitterSection" data=" ">

റസ്റ്ററന്‍റില്‍ ശാലയില്‍ പോയി ഭക്ഷണം കഴിച്ചതിന് ശേഷം രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഐസൊലേഷനിലും താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ അവസരമുണ്ട്. രോഹിതിനെ കൂടാതെ നവദീപ് സെയ്‌നി, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരാണ് ഓസ്‌ട്രേലിയയിലെ ഭോജന ശാലയില്‍ എത്തിയത്.

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായ മൂന്നാമത്തെ ടെസ്റ്റ് ഈ മാസം ഏഴിന് സിഡ്‌നിയല്‍ ആരംഭിക്കും. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഇതിനകം ഓരോ ജയം വീതം സ്വന്തമാക്കി കഴിഞ്ഞു. അതേസമയം ഐസൊലേഷനില്‍ കഴിയുന്ന രോഹിതും സംഘവും സിഡ്‌നിയില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതേവരെ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.