മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായ രണ്ടാമത്തെ ടെസ്റ്റില്‍ ടീം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓസിസിനെതിരെ മെല്‍ബണില്‍ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 277 റണ്‍സെടുത്തു. സെഞ്ച്വറിയോടെ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ അജിങ്ക്യാ രഹാനയുടെ കരുത്തിലാണ് ടീം ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. 40 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന രവീന്ദ്ര ജഡേജയും രഹാനെയും ചേര്‍ന്ന് 104 റണ്‍സിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. ഈ പാര്‍ട്ട്‌ണര്‍ഷിപ്പിന്‍റെ കരുത്തിലാണ് ടീം ഇന്ത്യയുടെ മുന്നേറ്റം.
-
STUMPS!
— BCCI (@BCCI) December 27, 2020 " class="align-text-top noRightClick twitterSection" data="
Play on Day 2 has been suspended with #TeamIndia on 277/5, lead by 82 runs.
Scorecard - https://t.co/lyjpjyeMX5 #AUSvIND pic.twitter.com/9OH5eDxUC0
">STUMPS!
— BCCI (@BCCI) December 27, 2020
Play on Day 2 has been suspended with #TeamIndia on 277/5, lead by 82 runs.
Scorecard - https://t.co/lyjpjyeMX5 #AUSvIND pic.twitter.com/9OH5eDxUC0STUMPS!
— BCCI (@BCCI) December 27, 2020
Play on Day 2 has been suspended with #TeamIndia on 277/5, lead by 82 runs.
Scorecard - https://t.co/lyjpjyeMX5 #AUSvIND pic.twitter.com/9OH5eDxUC0
മെല്‍ബണില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനെന്ന നേട്ടവും രഹാനെ ഞായറാഴ്‌ച സ്വന്തമാക്കി. ഇതിന് മുമ്പ് 1999 ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ബോക്‌സിങ് ഡേ ടെസ്റ്റില്‍ സച്ചിന്‍ സെഞ്ച്വറിയോടെ 116 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ നായകനാണ് രഹാനെ. ഇതിന് മുമ്പ് വിരാട് കോലിയെ കൂടാതെ മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഒന്നിലധികം തവണ സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് രഹാനെ.
രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 36 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ടീം ഇന്ത്യക്ക് 10 ഓവര്‍ പിന്നിട്ടപ്പോഴേക്കും അടുത്ത വിക്കറ്റ് നഷ്‌ടമായി. 45 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ടീം ഇന്ത്യക്ക് നഷ്‌ടമായത്. പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ നായകന്‍ ടിം പെയിന് ക്യാച്ച് വഴങ്ങിയാണ് ഗില്‍ പുറത്തായത്. പിന്നാലെ കമ്മിന്‍സിന്‍റെ പന്തില്‍ പെയിന് ക്യാച്ച് വഴങ്ങി 17 റണ്‍സെടുത്ത ചേതേശ്വര്‍ പുജാര കൂടി പുറത്തായതോടെ ടീം ഇന്ത്യ സമ്മര്‍ദത്തിലായി.
രഹാനെ മികച്ച ഇന്നിങ്സ് പുറത്തെടുത്തതാണ് ടീം ഇന്ത്യക്ക് കരുത്തായത്. രഹാനെയും ഹനുമാ വിഹാരിയുമായി ചേര്‍ന്ന് 52 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടും റിഷഭ് പന്തുമായി ചേര്‍ന്ന് 57 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമുണ്ടാക്കി. ലിയോണിന്‍റെ പന്തില്‍ സ്‌മിത്തിന് ക്യാച്ച് വഴങ്ങി 21 വിഹാരിയും സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ടിം പെയിന് ക്യാച്ച് വഴങ്ങി റിഷഭും പുറത്തായി. നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ ആദ്യ ദിനം 195 റണ്‍സെടുത്ത് പുറത്തായിരുന്നു.