സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം. ഇതു സംബന്ധിച്ച് ബിസിസിഐ മാച്ച് ഒഫീഷ്യല്‍സിന് പരാതി നല്‍കി. സിഡ്‌നി ടെസ്റ്റിന്‍റെ മൂന്നാം ദിവസം ഇന്ത്യന്‍ പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് വംശീയതക്ക് ഇരയായതെന്ന് പരാതിയില്‍ പറയുന്നു.
ഇത്തരം പെരുമാറ്റങ്ങളെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ മത്സര ശേഷം പ്രതികരിച്ചു. സംഭവത്തില്‍ ടീം ഇന്ത്യക്ക് ഒപ്പമാണ് ബിസിസിഐ. പര്യടനത്തിന്‍റെ തന്നെ നിറം കെടുത്തുന്ന പ്രവര്‍ത്തിയാണ് ഉണ്ടായത്. സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തില്‍ നിന്നും ഒരിക്കലും ഇത്തലത്തിലുള്ള പ്രവര്‍ത്തി പ്രതീക്ഷിക്കുന്നില്ല. സംഭവത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷനും ക്രിക്കറ്റ് ഓസ്‌ട്രേലിയയും അടിയന്തരമായി പ്രതികരിക്കണം. നിലവിലെ സാഹചര്യത്തില്‍ മറ്റു നടപടികള്‍ സ്വീകാര്യമല്ല.
ആദ്യ ഘട്ടമെന്ന നിലയില്‍ വംശീയാധിക്ഷേപം നേരിട്ടതായി ബുമ്രയും സിറാജും നായകന്‍ അജിങ്ക്യാ രഹാനെയുടെ ശ്രദ്ധയില്‍ പെടുത്തി. പിന്നാലെ പരിശീലകന്‍ രവിശാസ്‌ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുകയായിരുന്നു.