ETV Bharat / sports

മെല്‍ബണില്‍ ഓസിസ് മാറ്റമില്ലാതിറങ്ങും: ജസ്റ്റിന്‍ ലാങ്ങര്‍

പരിക്ക് ഭേദമായ ഡേവിഡ് വാര്‍ണര്‍, സീന്‍ അബോട്ട് എന്നിവര്‍ മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ കളിക്കില്ല.

Australia vs India  Justin Langer  Boxing Day Test  India's tour of australia  team india  cricket australia  ബോക്‌സിങ് ഡേ ടെസ്റ്റിനെ കുറിച്ച് വാര്‍ത്ത  ക്രിക്കറ്റ് ഓസ്‌ട്രേലിയയെ കുറിച്ച് വാര്‍ത്ത  about boxing day test news  about cricket australia news
ലാങ്ങര്‍
author img

By

Published : Dec 24, 2020, 4:01 PM IST

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ബോക്‌സിങ് ഡേ ടെസ്റ്റില്‍ അഡ്‌ലെയ്‌ഡില്‍ ഇന്ത്യക്ക് എതിരെ കളിച്ച ടീമിനെ നിലനിര്‍ത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പരിശീലകന്‍ ജസ്റ്റിന്‍ ലാങ്ങറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടെ പരിക്ക് ഭേദമായ ഡേവിഡ് വാര്‍ണര്‍, സീന്‍ അബോട്ട് എന്നിവര്‍ ഈ മാസം 26ന് ആരംഭിക്കുന്ന ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായി. മെല്‍ബണില്‍ കാണികള്‍ക്ക് മുന്നില്‍ വീണ്ടും കളിക്കാന്‍ അവസരം ലഭിച്ചതില്‍ ടീം സന്തോഷത്തിലാണ്. 30,000 കാണികളാണ് ഗാലറിയില്‍ എത്തുന്നത്.

അഡ്‌ലെയ്‌ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഓസ്‌ട്രേലിയക്ക് നാല് മത്സരങ്ങളുടെ പരമ്പരയില്‍ (1-0)ത്തിന്‍റെ ലീഡുണ്ട്. അഡ്‌ലെയ്‌ഡില്‍ നടന്ന ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഓസിസ് പേസ് ആക്രമണത്തിന്‍റെ ചൂടറിഞ്ഞാണ് ഇന്ത്യ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയത്. രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സ് മാത്രമായിരുന്നു ടീം ഇന്ത്യയുടെ സമ്പാദ്യം. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.