ETV Bharat / sports

അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണിയില്ല; ആരാധകർ നിരാശയില്‍ - RETIREMENT

ധോണിക്ക് ടീം മാനേജ്മെന്‍റ് വിശ്രമം അനുവദിച്ചു. പകരക്കാരനായി റിഷഭ് പന്ത് വിക്കറ്റ് കീപ്പറാകും.

ധോണി
author img

By

Published : Mar 9, 2019, 1:05 PM IST

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യൻ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി കളിക്കില്ല. തുടർച്ചയായ മത്സരങ്ങളെ തുടർന്ന് ധോണിക്ക് ടീം മാനേജ്മെന്‍റ് വിശ്രമം അനുവദിക്കുകയായിരുന്നു. യുവതാരം റിഷഭ് പന്ത് ധോണിക്ക് പകരക്കാരനായി അവസാന രണ്ട് ഏകദിനങ്ങളില്‍ കളിക്കും.

ധോണിയുടെ ജന്മനാടായ റാഞ്ചിയില്‍ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിന് ശേഷം ബാറ്റിങ്പരിശീലകൻ സഞ്ജയ് ബംഗാറാണ് ധോണിക്ക് വിശ്രമം അനുവദിച്ച കാര്യം അറിയിച്ചത്. ഓസ്ട്രേലിയക്കെതിരായ പരമ്പര ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയായതിനാല്‍ ടീമില്‍ പരീക്ഷണങ്ങളുണ്ടാകുമെന്ന് ടീം മാനേജ്മെന്‍റ്നേരത്തെ അറിയിച്ചിരുന്നു.യുവതാരങ്ങൾക്ക് കൂടുതല്‍ അവസരം നല്‍കാൻവേണ്ടി ധോണിക്ക് വിശ്രമം അനുവദിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.

  • Team India batting Coach Sanjay Bangar: MS Dhoni will not be playing the last two ODIs of the ongoing five-match series against Australia. He is going to take rest after this. pic.twitter.com/tkayIkPhDa

    — ANI (@ANI) March 8, 2019 " class="align-text-top noRightClick twitterSection" data=" ">

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ധോണിക്ക് ഭേദപ്പെട്ട സ്കോർ കണ്ടെത്താനായത്. പുറത്താകാതെ 59 റൺസ് നേടിയ ധോണി രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിനും മൂന്നാം ഏകദിനത്തില്‍ 26 റൺസിനുമാണ് പുറത്തായത്. ലോകകപ്പിന് ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന്അഭ്യൂഹങ്ങളുണ്ട്. അങ്ങനെയെങ്കില്‍ ഇന്നലെ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനമാകും ഇന്ത്യയില്‍ ധോണിയുടെ അവസാന മത്സരം. ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളില്‍ ധോണിക്ക് വിശ്രമം അനുവദിച്ചതുകൊണ്ട് ഇനി ധോണി കളിക്കുക ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിലാകും.

dhoni , ധോണി,  ഓസ്ട്രേലിയൻ പരമ്പര,  ഗാംഗുലി  ,RETIREMENT , റിഷഭ് പന്ത്
ധോണി

ഒക്ടോബർ മാസത്തിലാണ് ഇന്ത്യക്ക് ഇനി നാട്ടില്‍ മത്സരമുള്ളത്. നിലവിലെ സാഹചര്യങ്ങളില്‍ധോണി അത്രയും നാൾ ടീമില്‍ തുടരുന്ന കാര്യം സംശയത്തിലാണ്. ഓസ്ട്രേലിയക്കെതിരെ ശേഷിക്കുന്ന മത്സരങ്ങളില്‍ ധോണിക്ക് വിശ്രമം അനുവദിച്ചത് ആരാധർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. അതേസമയംലോകകപ്പിന് ശേഷം ധോണി വിരമിക്കണമെന്ന് മുറവിളി കൂട്ടുന്നവർക്കെതിരെ ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. പ്രതിഭയുണ്ടെങ്കില്‍ പ്രായം ഒന്നിനും ഒരു പ്രശ്നമല്ലെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യ ലോകകപ്പ് നേടുകയും ധോണി ഫോം നിലനിർത്തുകയും ചെയ്യുകയാണെങ്കില്‍ പിന്നെയെന്തിന് അദ്ദേഹം വിരമിക്കണമെന്നും ഗാംഗുലി ചോദിച്ചു.

Intro:Body:

അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണിയില്ല; നിരാശരായി ആരാധകർ

തുടർച്ചയായ മത്സരങ്ങളെ തുടർന്ന് ധോണിക്ക് മാനേജ്മെന്‍റ് വിശ്രമം അനുവദിച്ചു. പകരക്കാരനായി റിഷഭ് പന്ത് ഗ്ലൗസണിയും.  

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഇന്ത്യൻ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി കളിക്കില്ല. തുടർച്ചയായ മത്സരങ്ങളെ തുടർന്ന് ധോണിക്ക് ടീം മാനേജ്മെന്‍റ് വിശ്രമം അനുവദിക്കുകയായിരുന്നു. യുവതാരം റിഷഭ് പന്ത് ധോണിക്ക് പകരക്കാരനായി അവസാന രണ്ട് ഏകദിനങ്ങളില്‍ കളിക്കും. 

ധോണിയുടെ ജന്മനാടായ റാഞ്ചിയില്‍ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിന് ശേഷം ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാറാണ് ധോണിക്ക് വിശ്രമം അനുവദിച്ച കാര്യം പറഞ്ഞത്. ഓസ്ട്രേലിയക്കെതിരായ പരമ്പര ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയായതിനാല്‍ ടീമില്‍ പരീക്ഷണങ്ങളുണ്ടാകുമെന്ന് ടീം മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് യുവതാരങ്ങൾക്ക് കൂടുതല്‍ അവസരം നല്‍കുന്നതിന് വേണ്ടി ധോണിക്ക് വിശ്രമം അനുവദിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്. 

പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ധോണിക്ക് ഭേദപ്പെട്ട സ്കോർ കണ്ടെത്താനായത്. പുറത്താകാതെ 59 റൺസ് നേടിയ ധോണി രണ്ടാം ഏകദിനത്തില്‍ പൂജ്യത്തിനും മൂന്നാം ഏകദിനത്തില്‍ 26 റൺസിനുമാണ് പുറത്തായത്. ലോകകപ്പിന് ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് അഭ്യൂഹങ്ങൾ. അങ്ങനെയെങ്കില്‍ ഇന്നലെ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനമാകും ഇന്ത്യയില്‍ ധോണിയുടെ അവസാന മത്സരം. ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളില്‍ ധോണിക്ക് വിശ്രമം അനുവദിച്ചതുകൊണ്ട് ഇനി ധോണി കളിക്കുക ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിലാകും. ഇതിന് മുമ്പ് ഇന്ത്യ മറ്റ് മത്സരങ്ങളൊന്നും കളിക്കുന്നില്ല എന്നതാണ് ഇതിന്‌ കാരണം. 

ഒക്ടോബർ മാസത്തിലാണ് ഇന്ത്യക്ക് ഇനി നാട്ടില്‍ മത്സരമുള്ളത്. നിലവിലെ സാഹചര്യങ്ങളില്‍ ധോണി അത്രയും നാൾ ടീമില്‍ തുടരുന്ന കാര്യം സംശയത്തിലാണ്. ഓസ്ട്രേലിയക്കെതിരെ ശേഷിക്കുന്ന മത്സരങ്ങളില്‍ ധോണിക്ക് വിശ്രമം അനുവദിച്ചത് ആരാധർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ലോകകപ്പിന് ശേഷം ധോണി വിരമിക്കണമെന്ന് മുറവിളി കൂട്ടുന്നവർക്കെതിരെ ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. പ്രതിഭയുണ്ടെങ്കില്‍ പ്രായം ഒന്നിനും ഒരു പ്രശ്നമല്ലെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യ ലോകകപ്പ് നേടുകയും ധോണി ഫോം നിലനിർത്തുകയും ചെയ്യുകയാണെങ്കില്‍ പിന്നെയെന്തിന് അദ്ദേഹം വിരമിക്കണമെന്നും ഗാംഗുലി ചോദിച്ചു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.