കൊളംബോ : ശ്രീലങ്കക്കെതിരായ രണ്ടാം ടി 20യിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റണ്‍സ് നേടി.
ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ശിഖർ ധവാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ റിതുരാജ് ഗെയ്ക്‌വാദിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.
-
INNINGS BREAK: #TeamIndia post 1⃣3⃣2⃣/5⃣ on the board after put in to bat in the 2nd #SLvIND T20I!
— BCCI (@BCCI) July 28, 2021 " class="align-text-top noRightClick twitterSection" data="
4⃣0⃣ for @SDhawan25
2⃣9⃣ for @devdpd07
2/29 for Akila Dananjaya
Sri Lanka to commence their chase soon.
Scorecard 👉 https://t.co/Hsbf9yWCCh pic.twitter.com/2SYLWpJgAB
">INNINGS BREAK: #TeamIndia post 1⃣3⃣2⃣/5⃣ on the board after put in to bat in the 2nd #SLvIND T20I!
— BCCI (@BCCI) July 28, 2021
4⃣0⃣ for @SDhawan25
2⃣9⃣ for @devdpd07
2/29 for Akila Dananjaya
Sri Lanka to commence their chase soon.
Scorecard 👉 https://t.co/Hsbf9yWCCh pic.twitter.com/2SYLWpJgABINNINGS BREAK: #TeamIndia post 1⃣3⃣2⃣/5⃣ on the board after put in to bat in the 2nd #SLvIND T20I!
— BCCI (@BCCI) July 28, 2021
4⃣0⃣ for @SDhawan25
2⃣9⃣ for @devdpd07
2/29 for Akila Dananjaya
Sri Lanka to commence their chase soon.
Scorecard 👉 https://t.co/Hsbf9yWCCh pic.twitter.com/2SYLWpJgAB
18 പന്തില്‍ 21 റണ്‍സ് നേടിയ റിതുരാജിനെ ദസുന്‍ ഷനക മിനോദ് ബനൂക്കയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഏഴ് ഓവറില്‍ 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്.
ഒരു വശത്ത് മികച്ച ഫോമിൽ കളിക്കുകയായിരുന്ന ധവാനെ അഖില ധനഞ്ജയ ബൗൾഡ് ആക്കി. 42 പന്തുകളിൽ നിന്ന് അഞ്ച് ഫോറുകളുൾപ്പെടെ 40 റണ്‍സായിരുന്നു ധവാൻ നേടിയത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ദേവ്ദത്ത് പടിക്കൽ വിക്കറ്റ് നഷ്ടപ്പെടാതെ കളിക്കാൻ ശ്രമിച്ചെങ്കിലും വനിന്ദു ഹസരംഗ വിക്കറ്റിന് മുന്നിൽ കുടുക്കി. 23 പന്തിൽ ഒരു ഫോറും ഒരു സിക്‌സും ഉൾപ്പെടെ 29 റണ്‍സ് നേടിയാണ് ദേവ്ദത്ത് പുറത്തായത്.
-
A disciplined effort with the ball from Sri Lanka restricts India to 132/5 in 20 overs.
— ICC (@ICC) July 28, 2021 " class="align-text-top noRightClick twitterSection" data="
On a slow track, do the visitors have enough runs to make a game of it? 👀#SLvIND | 🗒 https://t.co/9JvOENyynr pic.twitter.com/GLAbWeUYoC
">A disciplined effort with the ball from Sri Lanka restricts India to 132/5 in 20 overs.
— ICC (@ICC) July 28, 2021
On a slow track, do the visitors have enough runs to make a game of it? 👀#SLvIND | 🗒 https://t.co/9JvOENyynr pic.twitter.com/GLAbWeUYoCA disciplined effort with the ball from Sri Lanka restricts India to 132/5 in 20 overs.
— ICC (@ICC) July 28, 2021
On a slow track, do the visitors have enough runs to make a game of it? 👀#SLvIND | 🗒 https://t.co/9JvOENyynr pic.twitter.com/GLAbWeUYoC
ALSO READ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 : ഇന്ത്യക്ക് ബാറ്റിങ്, അരങ്ങേറ്റത്തിന് നാല് താരങ്ങൾ
തുടർന്നിറങ്ങിയ മലയാളിതാരം സഞ്ജു സാംസണ്‍ 13 പന്തിൽ 7 റണ്‍സ് നേടി പുറത്തായി. അരങ്ങേറ്റക്കാരൻ നിതീഷ് റാണ 12 പന്തിൽ 9 റണ്‍സ് നേടി പുറത്തായി. ഭുവനേശ്വർ കുമാർ 11 പന്തിൽ നിന്ന് 13 റണ്‍സും നവ്ദീപ് സെയ്നി ഒരു റണ്‍സുമായും പുറത്താകാതെ നിന്നു.
ശ്രീലങ്കയ്ക്കായി ആഖില ധനഞ്ജയ രണ്ടും, ഹസരംഗദുഷാന്ത ചമീര,ദസുന്‍ ഷനക എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.