ETV Bharat / sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ : കെഎൽ രാഹുലിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷൻ - ഇഷാൻ കിഷൻ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പരിക്കേറ്റതോടെയാണ് കെഎൽ രാഹുലിന് ടീമിൽ സ്ഥാനം നഷ്‌ടമായത്.

India name Ishan Kishan as KL Rahuls replacement for WTC final  Ishan Kishan replaced KL Rahul  KL Rahul  WTC final  ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ  KL Rahul injury updates  india vs Australia WTC final  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇഷാൻ കിഷൻ
കെഎൽ രാഹുലിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷൻ
author img

By

Published : May 9, 2023, 10:41 AM IST

മുംബൈ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ കെ എൽ രാഹുലിന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെ ഉൾപ്പെടുത്തി. കിഷനെ കൂടാതെ കെഎസ് ഭരതാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. ജൂൺ ഏഴ് മുതൽ 11 വരെ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിൽ ഫീൽഡിംഗിനിടെയാണ് രാഹുലിന് പരിക്കേറ്റത്. തുടയ്‌ക്ക് ഗുരുതരമായ പരിക്കേറ്റ രാഹുലിനെ ശസ്‌ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പരിക്ക് ഭേദമാകുന്നതുവരെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തുടരാനുമാണ് നിർദേശം. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായും പകരം ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയതായും ബിസിസിഐ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

റിതുരാജ് ഗെയ്‌ക്വാദ്, മുകേഷ് കുമാർ, സൂര്യകുമാർ യാദവ് എന്നിവരെ സ്റ്റാൻഡ് ബൈ താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുലിനെ കൂടാതെ പേസർമാരായ ജയദേവ് ഉനദ്‌ഘട്ടിന്‍റെയും ഉമേഷ് യാദവിന്‍റെയും ലഭ്യതയിൽ അനിശ്ചിതത്വമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കൂട്ടിച്ചേർത്തു. നെറ്റ്‌സിൽ പരിശീലനത്തിനിടെയാണ് ജയദേവ് ഉനദ്‌ഘട്ടിന് ഇടത് തോളിന് പരിക്കേറ്റത്. ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ ഇപ്പോൾ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ്. ഡബ്ല്യുടിസി ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും ബിസിസിഐ പ്രസ്‌താവനയിൽ അറിയിച്ചു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് കൊൽക്കത്ത താരം ഉമേഷ് യാദവിന് ഇടതു തുടയിൽ പേശിവലിവ് അനുഭവപ്പെട്ടത്. പരിക്ക് ഗുരുതരമല്ലെന്നും കൊൽക്കത്ത മെഡിക്കൽ ടീമിന്‍റെ നിരീക്ഷണത്തിലാണ് താരമെന്നുമാണ് റിപ്പോർട്ടുകൾ. ബിസിസിഐ മെഡിക്കൽ ടീം കെകെആർ മെഡിക്കൽ ടീമുമായി നിരന്തരം ബന്ധപ്പെടുകയും ഉമേഷിന്‍റെ പുരോഗതി സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചെയ്യുന്നു

ഡബ്ല്യുടിസി ഫൈനലിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്‌കട്ട്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ).

സ്റ്റാൻഡ്ബൈ കളിക്കാർ: റിതുരാജ് ഗെയ്‌ക്വാദ്, മുകേഷ് കുമാർ, സൂര്യകുമാർ യാദവ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യ യോഗ്യത നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പര ജയത്തോടെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1നായിരുന്നു ഇന്ത്യ നേടിയത്. തുടര്‍ച്ചയായ നാലാം തവണയായിരുന്നു ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നേടുന്നത്.

കിരീടം പിടിക്കാൻ ഇന്ത്യ : അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനിറങ്ങുന്നത്. വിരാട് കോലിയുടെ നേതൃത്വത്തില്‍ പ്രഥമ പതിപ്പില്‍ തന്നെ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ന്യൂസിലന്‍ഡിനോട് കീഴടങ്ങിയിരുന്നു. ഇക്കുറി രോഹിത് ശർമയുടെ കീഴിലിറങ്ങുമ്പോള്‍ കഴിഞ്ഞ തവണ കൈവിട്ട വിജയം നേടിയെടുക്കുകയെന്നത് തന്നെയാവും ഇന്ത്യയുടെ ലക്ഷ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.