ലണ്ടൻ : പരിക്കേറ്റ താരങ്ങൾക്ക് പകരമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയ പൃഥ്വി ഷായും സൂര്യകുമാർ യാദവും ഇംഗ്ലണ്ടിലെത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരും ലണ്ടനിൽ എത്തിച്ചേർന്നത്. ക്വാറന്‍റൈനിൽ പ്രവേശിച്ച താരങ്ങൾ മൂന്നാമത്തെ ടെസ്റ്റ് മുതൽ ടീമിൽ ഉൾപ്പെടാനാണ് സാധ്യത.
ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുന്‍പേ തന്നെ നാല് ഇന്ത്യൻ താരങ്ങളാണ് പരിക്കിന്‍റെ പിടിയിലായത്. ശുഭ്‌മാന്‍ ഗിൽ, വാഷിങ്ടണ്‍ സുന്ദർ, ആവേഷ് ഖാൻ എന്നിവർ നേരത്തേ തന്നെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ തലയ്ക്ക് പരിക്കേറ്റ മായങ്ക് അഗർവാളിനും ആദ്യത്തെ ടെസ്റ്റുകൾ നഷ്ടമാകും.
- " class="align-text-top noRightClick twitterSection" data="
">
പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരായി ശ്രീലങ്കൻ പര്യടനത്തിലായിരുന്ന ഷായെയും, യാദവിനേയും തെരഞ്ഞെടുത്ത സമയത്താണ് ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് പിടിപെടുന്നത്.
ക്രുനാലുമായി അടുത്ത് സമ്പർക്കം ഉണ്ടായിരുന്നതിനാൽ ഇരു താരങ്ങളും ശ്രീലങ്കയിൽ നിരീക്ഷണത്തിലായിരുന്നു. അതിനാൽ തന്നെ ഇവർ ഇംഗ്ലണ്ടിലേക്ക് എത്താൻ വൈകും എന്ന ആശങ്ക നിലനിന്നിരുന്നു.
ALSO READ: ഇന്ത്യക്ക് വീണ്ടും തിരിച്ചടി ; പരിക്കേറ്റ മായങ്ക് അഗർവാൾ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്ത്
പൃഥ്വി ഷായും സൂര്യകുമാറും പകരക്കാരനായി എത്തിയെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണ്. മായങ്ക് അഗർവാളിന് പകരം കെ.എൽ രാഹുലാകും രോഹിത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങുക.
രാഹുൽ മികച്ച രീതിൽ കളിച്ചില്ലെങ്കിൽ മാത്രമേ പൃഥ്വി ഷായെ പരിഗണിക്കാൻ സാധ്യതയുള്ളൂ. എന്നാൽ പരിക്ക് ഭേദമായി തിരികെ എത്തിയാൽ മായങ്കിനാകും മുഖ്യ പരിഗണന.