മൊഹാലി : ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ എട്ടിന് 574 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു. 175 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 20 റൺസോടെ മുഹമ്മദ് ഷമിയും പുറത്താവാതെ നിന്നു.
-
Here comes the declaration and that will also be Tea on Day 2 of the 1st Test.
— BCCI (@BCCI) March 5, 2022 " class="align-text-top noRightClick twitterSection" data="
Ravindra Jadeja remains unbeaten on 175.#TeamIndia 574/8d
Scorecard - https://t.co/c2vTOXSGfx #INDvSL @Paytm pic.twitter.com/yBnZ2mTeku
">Here comes the declaration and that will also be Tea on Day 2 of the 1st Test.
— BCCI (@BCCI) March 5, 2022
Ravindra Jadeja remains unbeaten on 175.#TeamIndia 574/8d
Scorecard - https://t.co/c2vTOXSGfx #INDvSL @Paytm pic.twitter.com/yBnZ2mTekuHere comes the declaration and that will also be Tea on Day 2 of the 1st Test.
— BCCI (@BCCI) March 5, 2022
Ravindra Jadeja remains unbeaten on 175.#TeamIndia 574/8d
Scorecard - https://t.co/c2vTOXSGfx #INDvSL @Paytm pic.twitter.com/yBnZ2mTeku
ഏഴാമനായി ഇറങ്ങിയ ജഡേജ 228 ബോളില്‍ 17 ബൗണ്ടറികളും മൂന്ന് സിക്‌സറുമടക്കമാണ് 175 റണ്‍സ് നേടിയത്. ഇത് റെക്കോര്‍ഡ് കൂടിയാണ്. ഏഴാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്. മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായിരുന്ന കപില്‍ ദേവിന്‍റെ റെക്കോര്‍ഡാണ് ജഡേജ പഴങ്കഥയാക്കിയത്. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്.
നേരത്തെ റിഷഭ് പന്തിന്‍റെ 96 റണ്‍സാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആര്‍. അശ്വിന്‍ (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി ഒരു നാഴികക്കല്ലും മറികടന്നു. ടെസ്റ്റ് മത്സരങ്ങളില്‍ 8000 റണ്‍സ് സ്വന്തമാക്കിയിരിക്കുകയാണ് കോലി.
ALSO READ: 'ഷെയ്ൻ, നിങ്ങൾ നിങ്ങളുടെ ജീവിതം രാജാവായി ജീവിച്ചു': താരത്തിന് അനുശോചനവുമായി കപിൽ ദേവ്
-
Beauty of the sport ❤️#TeamIndia #INDvSL pic.twitter.com/4NSjYKcnmh
— BCCI (@BCCI) March 5, 2022 " class="align-text-top noRightClick twitterSection" data="
">Beauty of the sport ❤️#TeamIndia #INDvSL pic.twitter.com/4NSjYKcnmh
— BCCI (@BCCI) March 5, 2022Beauty of the sport ❤️#TeamIndia #INDvSL pic.twitter.com/4NSjYKcnmh
— BCCI (@BCCI) March 5, 2022
ആറ് വിക്കറ്റിന് 357 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 45 റണ്‍സോടെ രവീന്ദ്ര ജഡേജയും 10 റണ്‍സുമായി ആര്‍ അശ്വിനുമായിരുന്നു ക്രീസില്‍. ഏഴാം വിക്കറ്റില്‍ ജഡേജ- അശ്വിന്‍ സഖ്യം ചേര്‍ന്നെടുത്ത 130 റണ്‍സാണ് ഇന്ത്യയെ 450 കടത്തിയത്. ടീം സ്‌കോര്‍ 332ല്‍ വച്ച് ഒരുമിച്ച ഇരുവരും 462ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്.
അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ ജഡേജ- മുഹമ്മദ് ഷമി സഖ്യം 94 പന്തിൽ 103 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രീലങ്കയ്ക്കുവേണ്ടി സുരംഗ ലക്‌മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ദെനിയ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി.