കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിൽ ഫൈനലുറപ്പിച്ച് ടീം ഇന്ത്യ. ആവേശം നിറഞ്ഞ സൂപ്പർ ഫോർ മത്സരത്തില്‍ ശ്രീലങ്കയെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിച്ചത്. ടോസ് നേടിയ ഇന്ത്യയുടെ 214 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 41.3 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി (India Beat Sri Lanka In Asia Cup). പാകിസ്ഥാനെതിരായ മത്സരത്തിൽ തിളങ്ങിയ കുൽദീപ് യാദവാണ് ഇന്ത്യൻ ബോളർമാരിൽ മികച്ച പ്രകടനം കാഴ്‌ചവച്ചത്. കുൽദീപ് നാല് വിക്കറ്റ് നേടിയപ്പോൾ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റ് വീതം നേടി.
ഇന്ത്യ മുന്നോട്ടുവച്ച ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്‌ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ബുമ്രയെയും സിറാജിനെയും നേരിടുന്നതിൽ പിഴച്ചതോടെ ലങ്ക പ്രതിരോധത്തിലായി. ജസ്‌പ്രീത് ബുമ്രയുടെ ആദ്യ ഓവറിൽ ഫോറടിച്ചാണ് പാതും നിസങ്ക തുടങ്ങിയത്. എന്നാൽ തന്‍റെ രണ്ടാം ഓവറിന്‍റെ ആദ്യ പന്തിൽ ഓപ്പണര്‍ പാതും നിസങ്കയെ വിക്കറ്റിന് പിന്നില്‍ കെഎല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. ആറാം ഓവറിലെ നാലാം പന്തിൽ കുശാൽ മെൻഡിസിനെ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ച് ലങ്കയ്‌ക്ക് ഇരട്ടപ്രഹരമേൽപിച്ചു. തൊട്ടടുത്ത ഓവറിൽ ദിമുത് കരുണരത്നയെ സ്ലിപ്പില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജും വിക്കറ്റ് വേട്ടയിൽ പങ്കുചേർന്നതോടെ 25 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ലങ്ക വീണു.
-
𝗧𝗵𝗿𝗼𝘂𝗴𝗵 𝘁𝗼 𝘁𝗵𝗲 𝗙𝗶𝗻𝗮𝗹! 🙌
— BCCI (@BCCI) September 12, 2023 " class="align-text-top noRightClick twitterSection" data="
Well done #TeamIndia 👏👏#AsiaCup2023 | #INDvSL pic.twitter.com/amuukhHziJ
">𝗧𝗵𝗿𝗼𝘂𝗴𝗵 𝘁𝗼 𝘁𝗵𝗲 𝗙𝗶𝗻𝗮𝗹! 🙌
— BCCI (@BCCI) September 12, 2023
Well done #TeamIndia 👏👏#AsiaCup2023 | #INDvSL pic.twitter.com/amuukhHziJ𝗧𝗵𝗿𝗼𝘂𝗴𝗵 𝘁𝗼 𝘁𝗵𝗲 𝗙𝗶𝗻𝗮𝗹! 🙌
— BCCI (@BCCI) September 12, 2023
Well done #TeamIndia 👏👏#AsiaCup2023 | #INDvSL pic.twitter.com/amuukhHziJ
തുടർന്ന് ക്രീസിലെത്തിയ സധീര സമരവിക്രമയും ചരിത് അസലങ്കയും ചേര്‍ന്ന് പതിയെ സ്‌കോർ ഉയർത്തി. കുൽദീപ് യാദവിന്‍റെ പന്തിൽ 31ൽ 17 റൺസെടുത്ത സമരവിക്രമയെ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ സ്റ്റംപ് ചെയ്‌ത് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. തൊട്ടുപിന്നാലെ 35 പന്തിൽ 22 റൺസെടുത്ത അസലങ്കയെയും കുൽദീപ് പവലിയനിലേക്ക് മടക്കി.
നായകൻ ദസുൻ ശനാകയെ രവീന്ദ്ര ജഡേജ രോഹിത് ശർമയുടെ കൈകളിലെത്തിച്ചതേടെ 99-6 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്ക അപകടം മണത്തു. തുടർന്ന് ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന ധനഞ്ജയ ഡിസില്‍വ - ദുനിത് വെല്ലലഗെ സഖ്യം അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തി. എന്നാൽ 66 പന്തിൽ 41 റൺസെടുത്ത ഡിസിൽവ രവീന്ദ്ര ജഡേജയുടെ പന്തിൽ ശുഭ്‌മാൻ ഗില്ലിന് പിടികൊടുത്ത് മടങ്ങിയതോടെ ലങ്ക പരാജയം ഉറപ്പിച്ചു.
-
Consecutive wins in Colombo for #TeamIndia 🙌
— BCCI (@BCCI) September 12, 2023 " class="align-text-top noRightClick twitterSection" data="
Kuldeep Yadav wraps things up in style as India complete a 41-run victory over Sri Lanka 👏👏
Scorecard ▶️ https://t.co/P0ylBAiETu#AsiaCup2023 | #INDvSL pic.twitter.com/HUVtGvRpnG
">Consecutive wins in Colombo for #TeamIndia 🙌
— BCCI (@BCCI) September 12, 2023
Kuldeep Yadav wraps things up in style as India complete a 41-run victory over Sri Lanka 👏👏
Scorecard ▶️ https://t.co/P0ylBAiETu#AsiaCup2023 | #INDvSL pic.twitter.com/HUVtGvRpnGConsecutive wins in Colombo for #TeamIndia 🙌
— BCCI (@BCCI) September 12, 2023
Kuldeep Yadav wraps things up in style as India complete a 41-run victory over Sri Lanka 👏👏
Scorecard ▶️ https://t.co/P0ylBAiETu#AsiaCup2023 | #INDvSL pic.twitter.com/HUVtGvRpnG
ഒരുവശത്ത് വെല്ലലഗെ പൊരുതി നോക്കിയെങ്കിലും വാലറ്റത്തിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതിരുന്നതോടെ ശ്രീലങ്കയുടെ പോരാട്ടം 172ൽ അവസാനിച്ചു. മഹീഷ തീക്ഷണയെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോൾ കസുന്‍ രജിത, മഹീഷ പതിരാനയെ കുൽദീപും പുറത്താക്കി. ഇതോടെ ഇന്ത്യൻ ജയം പൂർത്തിയായി. ദുനിത് വെല്ലലഗെ 46 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു.
-
Edged & Taken!@Jaspritbumrah93 with the opening wicket for #TeamIndia 😎
— BCCI (@BCCI) September 12, 2023 " class="align-text-top noRightClick twitterSection" data="
Pathum Nissanka departs for 6.
Follow the match ▶️ https://t.co/P0ylBAiETu#AsiaCup2023 | #INDvSL pic.twitter.com/JJkDSGJc4F
">Edged & Taken!@Jaspritbumrah93 with the opening wicket for #TeamIndia 😎
— BCCI (@BCCI) September 12, 2023
Pathum Nissanka departs for 6.
Follow the match ▶️ https://t.co/P0ylBAiETu#AsiaCup2023 | #INDvSL pic.twitter.com/JJkDSGJc4FEdged & Taken!@Jaspritbumrah93 with the opening wicket for #TeamIndia 😎
— BCCI (@BCCI) September 12, 2023
Pathum Nissanka departs for 6.
Follow the match ▶️ https://t.co/P0ylBAiETu#AsiaCup2023 | #INDvSL pic.twitter.com/JJkDSGJc4F
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നായകൻ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെയും (53), ഇഷാന്‍ കിഷന്‍ (31), കെഎല്‍ രാഹുല്‍(39) എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിന്‍റെയും ബലത്തിലാണ് ഭേദപ്പെട്ട സ്‌കോർ നേടിയത്. 186 റണ്‍സിൽ ഓമ്പതാം വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ അക്‌സർ പട്ടേലും (26) മുഹമ്മദ് സിറാജും (5*) ചേർന്നാണ് 200 കടത്തിയത്. അവസാന വിക്കറ്റിൽ നിർണായകമായ 27 റൺസാണ് ഇരുവരും സ്‌കോർബോർഡിൽ ചേർത്തത്.