ചിറ്റഗോംങ്: ബംഗ്ലാദേശിന് എതിരായ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് മത്സങ്ങളും തോറ്റെങ്കിലും മൂന്നാം മത്സരം ഗംഭീരമായി വിജയിച്ച് ടീം ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പര (2-1)ന് നഷ്‌ടമായെങ്കിലും നായകൻ രോഹിത്തിന്‍റെ അഭാവത്തില്‍ ഓപ്പണറായി എത്തിയ യുവതാരം ഇഷാൻ കിഷന്‍റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയും വിരാട് കോലിയുടെ സെഞ്ച്വറി പ്രകടനവുമാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായത്. വിജയമാർജിനില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണ് ഇന്ന് ചിറ്റഗോങില്‍ നേടിയത്.
-
For his fiery 🔥 🔥 double ton, @ishankishan51 bags the Player of the Match award as #TeamIndia beat Bangladesh by 227 runs in the third ODI 👏 👏
— BCCI (@BCCI) December 10, 2022 " class="align-text-top noRightClick twitterSection" data="
Scorecard 👉 https://t.co/HGnEqugMuM #BANvIND pic.twitter.com/CJHniqrIoa
">For his fiery 🔥 🔥 double ton, @ishankishan51 bags the Player of the Match award as #TeamIndia beat Bangladesh by 227 runs in the third ODI 👏 👏
— BCCI (@BCCI) December 10, 2022
Scorecard 👉 https://t.co/HGnEqugMuM #BANvIND pic.twitter.com/CJHniqrIoaFor his fiery 🔥 🔥 double ton, @ishankishan51 bags the Player of the Match award as #TeamIndia beat Bangladesh by 227 runs in the third ODI 👏 👏
— BCCI (@BCCI) December 10, 2022
Scorecard 👉 https://t.co/HGnEqugMuM #BANvIND pic.twitter.com/CJHniqrIoa
ടോസ് നഷ്‌ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 410 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 34 ഓവറില്‍ 182 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യയ്ക്ക് 227 റൺസിന്‍റെ കൂറ്റൻ വിജയം സ്വന്തമായി. ബംഗ്ലാദേശ് നിരയില്‍ 43 റൺസെടുത്ത ഷാക്കിബ് അല്‍ ഹസൻ മാത്രമാണ് പിടിച്ചു നിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ശാർദുല്‍ താക്കൂർ മൂന്ന് വിക്കറ്റും ഉമ്രാൻ മാലിക്, അക്‌സർ പട്ടേല്‍ എന്നിവർ രണ്ട് വിക്കറ്റും സിറാജ്, കുല്‍ദീപ് യാദവ്, വാഷിങ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി.
ഓപ്പണർ ഇഷാൻ കിഷന്‍റെ (210) ഇരട്ട സെഞ്ച്വറിയും വിരാട് കോലിയുടെ (113) സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. കിഷൻ 131 പന്തില്‍ 24 ഫോറും പത്ത് സിക്‌സും അടക്കമാണ് കരിയറിലെ ആദ്യ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിയത്. കോലി 90 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടക്കമാണ് 113 റൺസ് നേടിയത്.
നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ശിഖർ ധവാനും, ഇഷാൻ കിഷനുമാണ് ഇന്ത്യയുടെ ഓപ്പണർമാരായെത്തിയത്. എന്നാൽ മത്സരത്തിന്‍റെ നാലാം ഓവറിൽ തന്നെ ഇന്ത്യക്ക് ശിഖർ ധവാന്‍റെ വിക്കറ്റ് നഷ്‌ടമായി. 3 റണ്‍സ് നേടിയ താരത്തെ മെഹ്‌ദി ഹസൻ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ വിരാട് കോലിയും ഇഷാൻ കിഷനും ചേർന്ന് ബംഗ്ലാദേശ് ബോളർമാരെ തീർത്തും നിഷ്‌പ്രഭമാക്കുകയായിരുന്നു.
ഇഷാൻ ഷോ: രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 290 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 81 പന്തിൽ തന്‍റെ സെഞ്ച്വറി പൂർത്തിയാക്കിയ കിഷൻ അടുത്ത 41 പന്തിലാണ് തന്‍റെ കരിയറിലെ ആദ്യത്തെ ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തിലെ അതിവേഗ ഡബിൾ സെഞ്ച്വറിയും കിഷൻ പൂർത്തിയാക്കി. 128 പന്തിൽ ഡബിൾ സെഞ്ച്വറി തികച്ച ക്രിസ് ഗെയിലിന്‍റെ റെക്കോഡാണ് കിഷൻ മറികടന്നത്. കിഷന് മികച്ച പിന്തുണയുമായി കോലിയും നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ സ്‌കോർ അതിവേഗം ഉയർന്നു.
ALSO READ: തകർപ്പൻ ഇരട്ട സെഞ്ച്വറി: ഫാസ്റ്റസ്റ്റാണ്, യംഗസ്റ്റാണ്, ഫസ്റ്റാണ്... ഇഷാൻ കിഷൻ 'ഡബിൾ സ്ട്രോങാണ്'
35-ാം ഓവറിലെ അവസാന പന്തിലാണ് ബംഗ്ലാദേശിന് ഈ കൂട്ടുകെട്ട് പൊളിക്കാനായത്. ടസ്‌കിൻ അഹമ്മദിന്‍റെ പന്തിൽ ലിറ്റണ്‍ ദാസിന് ക്യാച്ച് നൽകി കിഷൻ മടങ്ങുമ്പോൾ ഇന്ത്യയുടെ സ്‌കോർ 305 റണ്‍സിലെത്തിയിരുന്നു. കിഷന് പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ (3) നിലയുറപ്പിക്കുന്നതിന് മുന്നേ തന്നെ മടങ്ങി. പിന്നാലെ വിരാട് കോലി തന്‍റെ സെഞ്ച്വറി പൂർത്തിയാക്കി. എബാദത്ത് ഹൊസൈനെ സിക്‌സടിച്ചാണ് കോലി തന്‍റെ സെഞ്ച്വറി ആഘോഷിച്ചത്.
ALSO READ: സെഞ്ച്വറി നേട്ടത്തോടൊപ്പം ഒരു പിടി റെക്കോഡും; കോലിക്ക് മുന്നിൽ ഇനി സച്ചിൻ മാത്രം
കിഷന് പിന്നാലെ ക്രിസിലെത്തിയ നായകൻ കെഎൽ രാഹുലും അധികം വൈകാതെ തന്നെ പുറത്തായി. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്. രാഹുലിന് പിന്നാലെ വിരാട് കോലിയും മടങ്ങി. കോലി പുറത്താകുമ്പോൾ 41 ഓവറിൽ അഞ്ച് വിക്കറ്റിന് 344 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. തുടർന്നിറങ്ങിയ വാഷിങ്ടണ്‍ സുന്ദറും, അക്‌സർ പട്ടേലും ചേർന്ന് ടീം സ്‌കോർ മെല്ലെ ഉയർത്തി.
ഇരുവരും ചേർന്ന് 46 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ ടീം സ്‌കോർ 390ൽ നിൽക്കെ അക്‌സർ പട്ടേൽ(20) പുറത്തായി. മറുവശത്ത് തകർത്തടിക്കുകയായിരുന്ന വാഷിങ്‌ടണ്‍ സുന്ദർ ഇന്ത്യൻ സ്‌കോർ 400 കടത്തി. പിന്നാലെ 48-ാം ഓവറിൽ സുന്ദറും (37) പുറത്തായി. ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ പുറത്താകാതെ നിന്നു.