ഹൈദരാബാദ് : സൂര്യകുമാര്‍ യാദവും വിരാട് കോലിയും കളംനിറഞ്ഞപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഹൈദരാബാദിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് മറികടന്നത്. ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.
36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാർ യാദവിന്‍റെയും 48 പന്തിൽ 63 റൺസ് നേടിയ വിരാട് കോലിയുടെയും പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.
ഓസ്ട്രേലിയയുടെ 186 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഡാനിയൽ സാംസിന്‍റെ ആദ്യ ഓവറിലെ അവസാന പന്തിൽ കെ എൽ രാഹുൽ പുറത്തായി. 4 പന്തിൽ ഒരു റൺസുമായി നിരാശപ്പെടുത്തിയാണ് രാഹുൽ മടങ്ങിയത്. മറ്റൊരു ഓപ്പണര്‍ രോഹിത് ശര്‍മയും തിളങ്ങിയില്ല. 14 പന്തില്‍ 17 എടുത്ത രോഹിത്തിനെ നാലാം ഓവറില്‍ കമ്മിന്‍സ് പറഞ്ഞയച്ചു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന സൂര്യകുമാര്‍ യാദവും വിരാട് കോലിയും കളംനിറഞ്ഞപ്പോള്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആറോവറില്‍ ടീം സ്‌കോര്‍ 50 കടന്നു.
-
M. O. O. D as #TeamIndia beat Australia in the third #INDvAUS T20I & seal the series win. 👍 👍
— BCCI (@BCCI) September 25, 2022 " class="align-text-top noRightClick twitterSection" data="
Scorecard ▶️ https://t.co/xVrzo737YV pic.twitter.com/uYBXd5GhXm
">M. O. O. D as #TeamIndia beat Australia in the third #INDvAUS T20I & seal the series win. 👍 👍
— BCCI (@BCCI) September 25, 2022
Scorecard ▶️ https://t.co/xVrzo737YV pic.twitter.com/uYBXd5GhXmM. O. O. D as #TeamIndia beat Australia in the third #INDvAUS T20I & seal the series win. 👍 👍
— BCCI (@BCCI) September 25, 2022
Scorecard ▶️ https://t.co/xVrzo737YV pic.twitter.com/uYBXd5GhXm
കോലിയെ സാക്ഷിയാക്കി സൂര്യകുമാര്‍ അടിച്ചുതകര്‍ക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് ഹൈദരാബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വെറും 29 പന്തുകളില്‍ നിന്ന് സൂര്യകുമാര്‍ അര്‍ധസെഞ്ച്വറി നേടി. പിന്നാലെ കോലിയും സൂര്യകുമാറും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. സൂര്യകുമാര്‍ ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് മുന്നേറി. എന്നാല്‍ 14-ാം ഓവറിലെ അവസാന പന്തില്‍ സൂര്യകുമാര്‍ പുറത്തായി. അടിതുടര്‍ന്നെങ്കിലും 36 പന്തില്‍ 69 റണ്‍സെടുത്ത സൂര്യയെ ഹേസല്‍വുഡ് ബൗണ്ടറിക്കരികെ ഫിഞ്ചിന്‍റെ കൈകളിലെത്തിച്ചു.
പിന്നീട് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ മികച്ച പിന്തുണ നൽകിയതോടെ കോലി പതിവ് ഫോമിലേക്ക് തിരിച്ചെത്തി. 37 പന്തുകളില്‍ 50 തികച്ച കോലി തന്റെ കരിയറിലെ 33-ാം അര്‍ധസെഞ്ച്വറിയാണ് സ്വന്തമാക്കിയത്.
മൂന്ന് ഓവറില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 32 റണ്‍സായി മാറി. അവസാന ഓവറുകളില്‍ കോലിയും പാണ്ഡ്യയും റണ്‍സ് കണ്ടെത്താന്‍ നന്നായി വിഷമിച്ചു. ഇതോടെ മത്സരം അത്യന്തം ആവേശം നിറഞ്ഞതായി.
18-ാം ഓവറില്‍ കമ്മിന്‍സ് 11 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ രണ്ടോവറില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 21 റണ്‍സായി മാറി. എന്നാല്‍ ഹെയ്‌സല്‍വുഡ് ചെയ്‌ത 19-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടിക്കൊണ്ട് പാണ്ഡ്യ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ പരത്തി. പക്ഷേ പിന്നീടുളള്ള അഞ്ചുപന്തില്‍ നിന്ന് നാല് റണ്‍സാണ് വന്നത്. ഇതോടെ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ 11 റണ്‍സ് വേണമെന്ന നിലവന്നു.
ഡാനിയല്‍ സാംസാണ് അവസാന ഓവര്‍ ചെയ്യാനെത്തിയത്. ആദ്യ പന്തില്‍ തന്നെ സിക്‌സടിച്ച് കോലി ഇന്ത്യയുടെ വിജയമുറപ്പിച്ചു. എന്നാല്‍ തൊട്ടുത്ത പന്തില്‍ താരം ഫിഞ്ചിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 48 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്‍റെയും അകമ്പടിയോടെ 63 റണ്‍സെടുത്താണ് കോലി ക്രീസ് വിട്ടത്.
കോലിയ്ക്ക് പകരം ദിനേശ് കാര്‍ത്തിക്കാണ് ക്രീസിലെത്തിയത്. ഓവറിലെ അഞ്ചാം പന്തില്‍ ഫോറടിച്ചുകൊണ്ട് ഹാര്‍ദിക് ഒരു പന്ത് ശേഷിക്കേ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഹാര്‍ദിക് 16 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്തും കാര്‍ത്തിക് ഒരു റണ്ണെടുത്തും പുറത്താവാതെ നിന്നു.ഓസീസിനായി ഡാനിയല്‍ സാംസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്‌ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ യുവതാരങ്ങളായ ടിം ഡേവിഡിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഗ്രീന്‍ 21 പന്തില്‍ 52 ഉം ഡേവിഡ് 27 പന്തില്‍ 54 ഉം റണ്‍സെടുത്തു.