മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കെ എല്‍ രാഹുല്‍ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണിന് ഇടം നേടാനായില്ല. അതേസമയം യുവബാറ്റർ ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്, പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്, ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിങ് എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.
ഐപിഎല്ലിൽ ഹൈദരാബാദ് താരമായ ഉമ്രാന്‍ മാലിക് 150 കിലോ മീറ്ററിലധികം വേഗതയിൽ സ്ഥിരമായി പന്തെറിയാൻ കഴിയുന്ന താരമാണ്. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ ലഖ്‌നൗ പേസർ മൊഹ്‌സിൻ ഖാനെ ടീമിലെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും ഉമ്രാനാണ് നറുക്ക് വീണത്. 8 മത്സരങ്ങളിൽ നിന്ന് 5.93 എന്ന അമ്പരപ്പിക്കുന്ന ഇക്കോണമി നിരക്കിൽ 13 വിക്കറ്റുകളാണ് മൊഹ്‌സിൻ ഈ സീസണിൽ സ്വന്തമാക്കിയത്.
-
18-member #TeamIndia squad for the upcoming five-match Paytm T20I home series against South Africa.#INDvSA @Paytm pic.twitter.com/tK90uEcMov
— BCCI (@BCCI) May 22, 2022 " class="align-text-top noRightClick twitterSection" data="
">18-member #TeamIndia squad for the upcoming five-match Paytm T20I home series against South Africa.#INDvSA @Paytm pic.twitter.com/tK90uEcMov
— BCCI (@BCCI) May 22, 202218-member #TeamIndia squad for the upcoming five-match Paytm T20I home series against South Africa.#INDvSA @Paytm pic.twitter.com/tK90uEcMov
— BCCI (@BCCI) May 22, 2022
പൂജാര ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ; മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനേയും പ്രഖ്യാപിച്ചു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ചേതേശ്വര്‍ പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്തി. സസെക്‌സിനായി അഞ്ച് ഡിവിഷൻ മത്സരങ്ങളിൽ നിന്ന് 720 റൺസ് നേടിയതാണ് താരത്തിന് ടീമിലിടം നേടിക്കൊടുത്തത്. രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തിരിച്ചെത്തും.
ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. ചെന്നൈയുടെ യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണറായെത്തും.
യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആര്‍ ബിഷ്‌ണോയ് എന്നിവര്‍ സ്‌പിന്നര്‍മാരായി ടീമിലെത്തി. പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചില്ല. യുവതാരം തിലക് വര്‍മ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
-
#TeamIndia Test squad for the fifth rescheduled Test against England 👇👇#ENGvIND pic.twitter.com/USMRe0kj1i
— BCCI (@BCCI) May 22, 2022 " class="align-text-top noRightClick twitterSection" data="
">#TeamIndia Test squad for the fifth rescheduled Test against England 👇👇#ENGvIND pic.twitter.com/USMRe0kj1i
— BCCI (@BCCI) May 22, 2022#TeamIndia Test squad for the fifth rescheduled Test against England 👇👇#ENGvIND pic.twitter.com/USMRe0kj1i
— BCCI (@BCCI) May 22, 2022
ടി-20 ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്‌ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിങ്, ഉമ്രാന്‍ മാലിക്.
ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ.
ജൂലൈ ഒന്നിനാണ് ടെസ്റ്റിന് തുടക്കമാകുക. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ടെസ്റ്റാണ് ഇനി നടക്കാനുള്ളത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ജൂണ്‍ മധ്യത്തോടെ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.
ലെസ്റ്റര്‍ഷെയറിനെതിരെ ചതുര്‍ദിന മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക് യാത്ര തിരിക്കും. രണ്ട് ടി20യാണ് അവിടെ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കൂടാതെ മൂന്ന് വീതം ഏകദിനവും ടി-20യും ഇന്ത്യ കളിക്കും.