മൊഹാലി: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മൊഹാലിയില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യൻ നായകൻ ബോളിങ് െതരഞ്ഞെടുത്തു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ അഫ്‌ഗാനെ നേരിടുന്നത്.
-
India win the toss and opt to bowl in the first T20I in Mohali 👊#INDvAFG 📝: https://t.co/tJxb0PP7Uh pic.twitter.com/No1MPN9XPX
— ICC (@ICC) January 11, 2024 " class="align-text-top noRightClick twitterSection" data="
">India win the toss and opt to bowl in the first T20I in Mohali 👊#INDvAFG 📝: https://t.co/tJxb0PP7Uh pic.twitter.com/No1MPN9XPX
— ICC (@ICC) January 11, 2024India win the toss and opt to bowl in the first T20I in Mohali 👊#INDvAFG 📝: https://t.co/tJxb0PP7Uh pic.twitter.com/No1MPN9XPX
— ICC (@ICC) January 11, 2024
(India vs Afghanistan T20I Series). മലയാളി താരം സഞ്ജു സാംസണ് പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കാണ് അവസരം ലഭിച്ചത്. പരിക്കേറ്റ യശസ്വി ജയ്‌സ്‌വാളും ഇന്ന് കളിക്കുന്നില്ല. ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ടി20 പരമ്പരയാണ് ഇത്. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടം കണ്ടെത്താന്‍ പല താരങ്ങള്‍ക്കും ഏറെ നിര്‍ണായകമായിരിക്കും ഈ പരമ്പര. വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയില്ലെങ്കില്‍ സഞ്ജുവിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പരിഗണിക്കുമെന്ന് കരുതിയെങ്കിലും ഇടംകയ്യൻ ബാറ്റർ എന്ന നിലയില്‍ തിലക് വർമയ്ക്കാണ് അവസരം ലഭിച്ചത്.
നായകൻ രോഹിതിന് ഒപ്പം ശുഭ്‌മാൻ ഗില്‍ ഓപ്പൺ ചെയ്യുമ്പോൾ തിലക് വർമ വൺ ഡൗണാകും. ഓൾറൗണ്ടറായി അവസരം ലഭിച്ച ശിവം ദുബെ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അക്‌സർ പട്ടേല്‍, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയി, അർഷദീപ് സിങ്, മുകേഷ് കുമാർ എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.
അഫ്‌ഗാൻ നിരയില്‍ സൂപ്പർ താരം റാഷിദ് ഖാൻ ഇല്ല. ഏഴ് ടെസ്റ്റ് മത്സരങ്ങളും 106 ഏകദിന മത്സരങ്ങളും കളിച്ച റഹ്‌മത് ഷായ്ക്ക് ടി20യില്‍ അരങ്ങേറ്റം ലഭിച്ചു എന്നതാണ് അഫ്‌ഗാൻ ടീമിന്‍റെ ഇന്നത്തെ മത്സരത്തിലെ പ്രത്യേകത.
റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്മത്ത് ഷാ, അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, കരീം ജനത്ത്, ഗുൽബാദിൻ നായിബ്, ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ്, മുജീബ് ഉർ റഹ്മാൻ എന്നിവരടങ്ങിയതാണ് ഇന്ത്യൻ ടീം. പരമ്പരയിലെ മറ്റ് രണ്ട് മത്സരങ്ങൾ ജനുവരി 14ന് ഇൻഡോറിലും ജനുവരി 17ന് ബെംഗളൂരുവിലും നടക്കും.