ETV Bharat / sports

സഞ്‌ജുവടക്കമുള്ളപ്പോള്‍ ശ്രേയസിനെ എന്തിന് കളിപ്പിക്കുന്നു; ചോദ്യവുമായി വെങ്കടേഷ് പ്രസാദ് - ദീപക്‌ ഹൂഡ

ടി20 ടീമില്‍ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ വെങ്കടേഷ് പ്രസാദ്.

deepak hooda  IND VS WI  Venkatesh Prasad  Venkatesh Prasad twitter  sanju Samson  Shreyas Iyer  വെങ്കടേഷ് പ്രസാദ്  ശ്രേയസ് അയ്യര്‍  സഞ്‌ജു സാംസണ്‍  ദീപക്‌ ഹൂഡ  ടി20 ടീമില്‍ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ വെങ്കടേഷ് പ്രസാദ്
സഞ്‌ജുവടക്കമുള്ളപ്പോള്‍ ശ്രേയസിനെ എന്തിന് കളിപ്പിക്കുന്നു; ചോദ്യവുമായി വെങ്കടേഷ് പ്രസാദ്
author img

By

Published : Jul 30, 2022, 3:59 PM IST

മുംബൈ: വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. സഞ്‌ജു സാംസണടക്കമുള്ള താരങ്ങള്‍ ടീമിലുണ്ടായിട്ടും ശ്രേയസിനെ കളിപ്പിക്കുന്നത് വിചിത്രമാണെന്ന് പ്രസാദ് ട്വീറ്റ് ചെയ്‌തു. ആദ്യ മത്സരത്തില്‍ ശ്രേയസ് പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് വെങ്കടേഷ് പ്രസാദിന്‍റെ വിമര്‍ശനം.

'വരാനിരിക്കുന്ന ടി20 ലോകകപ്പ് മനസിൽ വച്ചുകൊണ്ടുള്ള സെലക്ഷനാണ് നടത്തേണ്ടത്. സഞ്‌ജു സാംസണ്‍, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലിരിക്കേ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നത് വിചിത്രമാണ്. വിരാട് കോലിയും, രോഹിത് ശര്‍മയും, കെഎല്‍ രാഹുലും കഴിഞ്ഞുവരുന്ന ബാറ്റിങ് ക്രമത്തില്‍ കൃത്യമായ സന്തുലനം കണ്ടെത്തണം', വെങ്കടേഷ് പ്രസാദ് കുറിച്ചു.

  • Some of the selection calls keeping the upcoming World T20 in mind are worth pondering. Shreyas Iyer in T20 cricket when you have Sanju Samson, Hooda and Ishan Kishan in the team is bizarre. With Virat, Rohit and Rahul definite starters ,need to work on getting right balance.

    — Venkatesh Prasad (@venkateshprasad) July 29, 2022 " class="align-text-top noRightClick twitterSection" data=" ">

ടി20 ഫോര്‍മാറ്റിലെ ബാറ്റിങ് ശ്രേയസ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ പ്രസാദ് പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളില്‍ ശ്രേയസ് നന്നായി കളിച്ചിരുന്നുവെന്നും നിര്‍ഭാഗ്യം കൊണ്ടാണ് ടി20 മത്സരത്തില്‍ താരം പുറത്തായതെന്നും ചൂണ്ടിക്കാട്ടിയ ഒരു ആരാധകന് മറുപടിയായാണ് പ്രസാദ് ഇക്കാര്യം പറഞ്ഞത്.

  • He is good in 50 over cricket. In T20 cricket, there are better players as of now who can get going from the word go. Shreyas will have to work hard on his skills for T20

'ശ്രേയസ് ഏകദിനത്തില്‍ മികച്ച താരമാണ്. എന്നാല്‍ ടി20യില്‍ ശ്രേയസിന് മുമ്പ് ഇടംപിടിക്കാന്‍ കഴിവുള്ള താരങ്ങളുണ്ട്. തന്‍റെ ടി20 ബാറ്റിങ് മെച്ചപ്പെടുത്താന്‍ ശ്രേയസ് അയ്യര്‍ കഠിന പരിശ്രമം നടത്തേണ്ടിയിരിക്കുന്നു' എന്നാണ് പ്രസാദ് കുറിച്ചത്.

അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യ 68 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം പിടിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ വിന്‍ഡീസിന്‍റെ മറുപടി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സില്‍ അവസാനിച്ചു.

also read: IND VS WI | 'പന്തിന്‍റെ കാര്യത്തില്‍ അതുണ്ടായില്ല'; രോഹിത്തിനെയും ദ്രാവിഡിനെയും വിമര്‍ശിച്ച് കൈഫ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.