വാര്‍ണര്‍ പാര്‍ക്ക്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്(02.08.2022) നടക്കും. രാത്രി 9.30ന് സെന്‍റ് കീറ്റ്‌സിലെ വാര്‍ണര്‍ പാര്‍ക്കിലാണ് മത്സരം. നേരത്തെ എട്ട് മണിക്കാണ് മത്സരം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20 വൈകിയതിനെ തുടര്‍ന്ന് താരങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കാന്‍ വേണ്ടിയാണ് മൂന്നാം മത്സരം വൈകിപ്പിക്കുന്നത്. വിന്‍ഡീസ് ക്രിക്കറ്റാണ് ഇക്കാര്യം അറിയിച്ചത്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിര്‍ദേശം ഇരു ടീമുകളും അംഗീകരിച്ചു.
തിങ്കളാഴ്‌ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ടി20 രാത്രി 11 മണിക്കാണ് തുടങ്ങിയത്. താരങ്ങളുടെ കിറ്റുകള്‍ അടങ്ങിയ ലഗേജ് സ്റ്റേഡിയത്തില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് മത്സരം വൈകിപ്പിച്ചത്. ആരാധകര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ക്ഷമ ചോദിച്ചിരുന്നു.
അതേസമയം ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം വിജയിച്ച ഇന്ത്യയും വിന്‍ഡീസും അഞ്ച് മത്സര പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഇതോടെ മത്സരത്തില്‍ വിജയിച്ച് മുന്നിലെത്താനാവും ഇരു സംഘവും ശ്രമിക്കുക. ഒന്നാം ടി20യില്‍ 68 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം പിടിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് കീഴടങ്ങിയത്.
എവിടെ കാണാം: ഡിഡി സ്‌പോര്‍ട്‌സിലൂടെയാണ് ഇന്ത്യയില്‍ മത്സരം തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ് അപ്പിലും മത്സരം ലഭ്യമാണ്.
also read: ഭുവിയുള്ളപ്പോള്‍ അവസാന ഓവര്‍ എന്തിന് ആവേശിന് നല്‍കി?; മറുപടിയുമായി രോഹിത്