ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ട്രിനിഡാഡിലെത്തി. ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങളാണ് രോഹിത്തിനൊപ്പമുള്ളത്. കളിക്കാര്‍ ട്രിനിഡാഡിലെത്തിയ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
-
The T20I squad members have arrived here in Trinidad 👋
— BCCI (@BCCI) July 26, 2022 " class="align-text-top noRightClick twitterSection" data="
The 5-match T20I series is all set to commence on July 29.#WIvIND #TeamIndia pic.twitter.com/pZLECGOtUu
">The T20I squad members have arrived here in Trinidad 👋
— BCCI (@BCCI) July 26, 2022
The 5-match T20I series is all set to commence on July 29.#WIvIND #TeamIndia pic.twitter.com/pZLECGOtUuThe T20I squad members have arrived here in Trinidad 👋
— BCCI (@BCCI) July 26, 2022
The 5-match T20I series is all set to commence on July 29.#WIvIND #TeamIndia pic.twitter.com/pZLECGOtUu
വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് നിലവില്‍ പുരോഗമിക്കുന്ന ഏകദിന പരമ്പരയില്‍ ഇവരില്‍ പലരും ഉള്‍പ്പെട്ടിരുന്നില്ല. രോഹിത്തിന്‍റെ അഭാവത്തില്‍ വെറ്ററന്‍ താരം ശിഖര്‍ ധവാനാണ് ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുന്നത്. ഏകദിന മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ ടി20 ടീമിന്‍റെ ഭാഗമായ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ നേരത്തെ തന്നെ രാജ്യത്തെത്തിയിരുന്നു.
കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. ഇതിന് പിന്നാലെ ഈ മാസം 29നാണ് വിന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്.
ഇന്ത്യ ടി20 ടീം: രോഹിത് ശർമ (സി), ഇഷാൻ കിഷൻ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ, ഹർഷൽ പട്ടേല്‍, ഭുവേശ്വർ കുമാര്‍, അവേശ് ഖാൻ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, രവി ബിഷ്ണോയ്.
also read: 'അതിന്‍റെ ഭാഗമാകുന്നത് രസകരമായിരിക്കും' ; വിരമിക്കല്‍ പിന്‍വലിച്ചേക്കുമെന്ന സൂചനയുമായി മിതാലി രാജ്