ETV Bharat / sports

തിളങ്ങി ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍; അഞ്ചാം ടി20യില്‍ വിന്‍ഡീസിന് കൂറ്റന്‍ തോല്‍വി

ഇന്ത്യയ്‌ക്കായി രവി ബിഷ്‌ണോയ് നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വീതവും വിക്കറ്റുകള്‍ വീഴ്‌ത്തി.

India vs West Indies 5th T20I Highlights  IND VS WI  India vs West Indies  IND VS WI T20  ഇന്ത്യ vs വെസ്റ്റ്‌ ഇന്‍ഡീസ്  ഇന്ത്യ vs വെസ്റ്റ്‌ ഇന്‍ഡീസ് ടി20  രവി ബിഷ്‌ണോയ്  Ravi Bishnoi
തിളങ്ങി ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍; അഞ്ചാം ടി20യില്‍ വിന്‍ഡീസിന് കൂറ്റന്‍ തോല്‍വി
author img

By

Published : Aug 8, 2022, 9:37 AM IST

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 88 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ വിന്‍ഡീസ് 15.4 ഓവറില്‍ 100ന് ഓള്‍ ഔട്ടായി. ഇന്ത്യന്‍ സ്‌പിന്നര്‍മാരാണ് വിന്‍ഡീസിനെ കറക്കി വീഴ്‌ത്തിയത്.

രവി ബിഷ്‌ണോയ് നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വീതവും വിക്കറ്റുകള്‍ വീഴ്‌ത്തി. ഇതോടെ 4-1ന് പരമ്പര നേടാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. 35 പന്തില്‍ 56 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മാത്രമാണ് വിന്‍ഡീസിനായി പൊരുതിയത്.

ഡേവോണ്‍ തോമസ് (11 പന്തില്‍ 10), ഷംറ ബ്രൂക്‌സ് (13 പന്തില്‍ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. ജേസണ്‍ ഹോള്‍ഡര്‍ (0), നിക്കോളാസ് പുരാന്‍ (3), റോവ്മാന്‍ പവല്‍ (9), കീമോ പോള്‍ (0) , ഡൊമിനിക് ഡ്രെക്‌സ്(1), ഓഡേയ്‌ൻ സ്‌മിത്ത് (0), ഒബെഡ് മക്കോയ് (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭവാന.

2.4 ഓവര്‍ മാത്രമെറിഞ്ഞ രവി ബിഷ്‌ണോയ് 16 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് പേരെ പുറത്താക്കിയത്. അക്‌സര്‍ മൂന്ന് ഓവറില്‍ 15 റണ്‍സും കുല്‍ദീപ് നാല് ഓവറില്‍ 12 റണ്‍സും മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയത്.

നേരത്തെ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. 40 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 64 റണ്‍സെടുത്തു. 25 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 38 റണ്‍സെടുത്ത ദീപക് ഹൂഡയും തിളങ്ങി. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഇന്ത്യയ്‌ക്കായി ഒന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്ന് 38 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച ഇഷാന്‍ കിഷന് 11 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. അഞ്ചാം ഓവറില്‍ ഡെമനിക്ക് ഡ്രേക്‌സാണ് കിഷനെ പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ശ്രേയസിനൊപ്പം ദീപക്‌ ഹൂഡ ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോറിങ്ങിന് വേഗത കൂടി. പത്തോവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒരുവിക്കറ്റ് നഷ്‌ടത്തില്‍ 95 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.

പത്താം ഓവറിലാണ് 30 പന്ത് നേരിട്ട് ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പിന്നാലെ 12-ാം ഓവര്‍ എറിയാനെത്തിയ ഹെയ്‌ഡന്‍ വാല്‍ഷ് ഹൂഡയെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ ശ്രേയസിനെയും മടക്കി.

നാലാമനായി ക്രീസിലെത്തിയ സഞ്ജുവിന് തന്‍റെ ശൈലിയില്‍ ബാറ്റ് വീശാന്‍ കഴിഞ്ഞില്ല. 11 പന്തുകള്‍ നേരിട്ട സഞ്ജു 15 റണ്‍സാണ് നേടിയത്. പിന്നാലെയെത്തിയ ദിനേശ് കാര്‍ത്തിക്കിനും (12) തിളങ്ങാനായില്ല. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ (16 പന്തില്‍ 28) ആക്രമണ ബാറ്റിങ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. മികച്ച രീതിയില്‍ റണ്‍ കണ്ടെത്തിയ പാണ്ഡ്യ അവസാന ഓവറില്‍ റണ്‍ ഔട്ട് ആകുകയായിരുന്നു. പിന്നാലെ അക്‌സറും മടങ്ങി (9). കുല്‍ദീപ് യാദവ് (0), ആവേശ് ഖാന്‍ (1) എന്നിവര്‍ പുറത്താകാതെ നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.