സെയ്‌ന്‍റ് കിറ്റ്‌സ്: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിലെ ഫോം വിന്‍ഡീസിനെതിരായ പരമ്പരയിലും ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മൂന്നാം ടി20യില്‍ നാലോവറില്‍ 19 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റ് നേടിയിരുന്നു.
മത്സരത്തിലെ എട്ടാം ഓവറിലെ രണ്ടാം പന്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്ങിന്‍റെ കുറ്റി പിഴുതാണ് ഹാര്‍ദിക് തിരിച്ച് കയറ്റിയത്. അന്താരാഷ്‌ട്ര ടി20യില്‍ ഹാര്‍ദികിന്‍റെ 50-ാം വിക്കറ്റാണിത്. പ്രകടനത്തോടെ അന്താരാഷ്‌ട്ര ടി20യില്‍ ഇതേവരെ മറ്റൊരു ഇന്ത്യന്‍ താരത്തിനും നേടാന്‍ കഴിയാത്ത ഒരപൂര്‍വ റെക്കോഡും ഹാര്‍ദിക് സ്വന്തമാക്കി.
-
Hardik Pandya the MVP - completes 50 wickets in T20is as well. pic.twitter.com/gtosHOzsfr
— Mufaddal Vohra (@mufaddal_vohra) August 2, 2022 " class="align-text-top noRightClick twitterSection" data="
">Hardik Pandya the MVP - completes 50 wickets in T20is as well. pic.twitter.com/gtosHOzsfr
— Mufaddal Vohra (@mufaddal_vohra) August 2, 2022Hardik Pandya the MVP - completes 50 wickets in T20is as well. pic.twitter.com/gtosHOzsfr
— Mufaddal Vohra (@mufaddal_vohra) August 2, 2022
ടി20 ക്രിക്കറ്റില്‍ 50 വിക്കറ്റും 500ല്‍ ഏറെ റണ്‍സും നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹാര്‍ദിക് സ്വന്തം പേരിലാക്കിയത്. 66 മത്സരങ്ങളിലെ 46 ഇന്നിങ്‌സില്‍ നിന്നും 802 റണ്‍സാണ് ഹാര്‍ദികിന്‍റെ പേരിലുള്ളത്.
അതേസമയം അന്താരാഷ്‌ട്ര ടി20യില്‍ 50 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബോളറാണ് ഹാര്‍ദിക്. യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ഹാര്‍ദികിന് മുന്നെ ഈ നേട്ടം സ്വന്തമാക്കിയത്.
also read: 'ഹിറ്റ്‌മാന്‍ ദി സിക്‌സ്‌മാന്‍'; കോലിയുടെ റെക്കോഡ് പഴങ്കഥ, രോഹിത്തിന് പുതിയ ടി20 റെക്കോഡ്