തിരുവനന്തപുരം: ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ചരിത്ര വിജയമാണ് നേടിയത്. ശുഭ്‌മാന്‍ ഗില്ലും വിരാട് കോലിയും സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ ബോളര്‍ മുഹമ്മദ് സിറാജും കലക്കന്‍ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
10 ഓവറില്‍ വെറും 32 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് സിറാജ് വീഴത്തിയത്. അവിഷ്‌ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, നുവനിന്ദു ഫെർണാണ്ടോ, വാനിന്ദു ഹസരംഗ എന്നിവരുടെ വിക്കറ്റുകളാണ് സിറാജിന്‍റെ അക്കൗണ്ടിലുള്ളത്. എന്നാല്‍ ലങ്കന്‍ ഓള്‍ റൗണ്ടര്‍ ചാമിക കരുണരത്‌നെയ്‌ക്കും പുറത്തേക്കുള്ള വഴിയൊരുക്കിയത് സിറാജാണ്.
ഒരു തകര്‍പ്പന്‍ റണ്ണൗട്ടിലൂടെയാണ് സിറാജ് കരുണരത്‌നെയെ പുറത്താക്കിയത്. ലങ്കന്‍ ഇന്നിങ്‌സിലെ 12-ാം ഓവറിലെ നാലാം പന്തിലാണ് കരുണരത്‌നെയെ സിറാജ് ഒരു ഡയറക്‌ട് ഹിറ്റിലൂടെ ഔട്ടാക്കുന്നത്. സിറാജിന്‍റെ ഒരു ഫുള്‍ലെങ്‌ത് ഡെലിവറി കൃത്യമായി പ്രതിരോധിച്ച ലങ്കന്‍ ഓള്‍റൗണ്ടര്‍ അതേ പൊസിഷനില്‍ തുടരുകയായിരുന്നു.
- — Cricket24 (@cric24time) January 15, 2023 " class="align-text-top noRightClick twitterSection" data="
— Cricket24 (@cric24time) January 15, 2023
">— Cricket24 (@cric24time) January 15, 2023
പന്ത് നേരെ വന്നത് സിറാജിന്‍റെ കൈകളിലേക്കാണ്. ഈ സമയം കരുണരത്‌നെ ക്രീസിന് പുറത്താണെന്ന് മനസിലാക്കിയ താരം ഞൊടിയിടയില്‍ തന്നെ സ്റ്റംപ് എറിഞ്ഞിളക്കുകയായിരുന്നു. തേർഡ് അമ്പയറുടെ പരിശോധനയില്‍ ഇഞ്ചുകളുടെ വ്യത്യാസത്തിൽ കരുണരത്‌നെ പുറത്താണ് എന്ന് വിധിക്കുകയായിരുന്നു.
അതേസമയം ഇന്ത്യ നേടിയ 390 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക വെറും 73 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. ഇതോടെ 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഏകദിന ക്രിക്കറ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയമാണിത്.
അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമെന്ന റെക്കോഡാണ് രോഹിത്തും സംഘവും തിരുത്തിയത്. തിരുവനന്തപുരത്തെ വിജയത്തോടെ ലങ്കയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്‌തു.