മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. മൊഹാലിയില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 109 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റനായി അരങ്ങേറ്റം നടത്തിയ രോഹിത് ശര്‍മ (29), മായങ്ക് അഗര്‍വാള്‍ (33) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്.
-
That's Lunch on Day 1 of the 1st Test.#TeamIndia 109/2 https://t.co/c2vTOXAx1p #INDvSL @Paytm pic.twitter.com/u4uyIGBbsn
— BCCI (@BCCI) March 4, 2022 " class="align-text-top noRightClick twitterSection" data="
">That's Lunch on Day 1 of the 1st Test.#TeamIndia 109/2 https://t.co/c2vTOXAx1p #INDvSL @Paytm pic.twitter.com/u4uyIGBbsn
— BCCI (@BCCI) March 4, 2022That's Lunch on Day 1 of the 1st Test.#TeamIndia 109/2 https://t.co/c2vTOXAx1p #INDvSL @Paytm pic.twitter.com/u4uyIGBbsn
— BCCI (@BCCI) March 4, 2022
ലാഹിരു കുമാര, ലസിത് എംബുല്‍ഡെനിയ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഓപ്പണർ മയാങ്ക് അഗർവാൾ പുറത്തായതോടെ ക്രീസിലെത്തിയ കോലിയെ വൻ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
ALSO READ: IND-SL | കോലിക്ക് നൂറാം ടെസ്റ്റ്, ടോസ് രോഹിതിന്.. ഇന്ത്യ ബാറ്റ് ചെയ്യും: വിഹാരി വൺഡൗൺ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഓപ്പണർമാരായ രോഹിത് ശർമയും മയാങ്ക് അഗർവാളും മികച്ച തുടക്കമാണ് നൽകിയത്. ലഹിരു കുമാരയുടെ ബൗണ്‍സർ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ സുരംഗ ലക്‌മലിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് – മയാങ്ക് സഖ്യം ഓവറിൽ 52 റൺസ് കൂട്ടിച്ചേർത്തു. മികച്ച ഷോട്ടുകളുമായി കളംപിടിച്ച മയാങ്കിനെ എംബുല്‍ഡെനിയ എൽബിയിൽ കുരുക്കി.