ETV Bharat / sports

IND VS SL | ബുമ്രക്ക് അഞ്ച് വിക്കറ്റ്, ലങ്ക 109 ന് പുറത്ത് ; ഇന്ത്യക്ക് 143 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് - ഇന്ത്യക്ക് 143 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

86-6 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ലങ്കയുടെ നാല് വിക്കറ്റുകള്‍ 23 റണ്‍സിനിടെ നഷ്‌ടമാവുകയായിരുന്നു

ind vs sl test  pink test in Bengaluru  ബുമ്രക്ക് അഞ്ച് വിക്കറ്റ്  IND vs SL 2nd test  five wickets for Jaspreet Bumrah  Sri Lanka all out on 109  jaspreet bumrah and muhammed shami  ഇന്ത്യക്ക് 143 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്  India lead by 143 runs in the first innings
IND VS SL | ബുമ്രക്ക് അഞ്ച് വിക്കറ്റ്, ലങ്ക 109 ന് പുറത്ത്; ഇന്ത്യക്ക് 143 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്
author img

By

Published : Mar 13, 2022, 3:48 PM IST

ബെംഗളൂരു : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിൽ ബുമ്രയും ഷമിയും തീതുപ്പിയപ്പോൾ മറുപടിക്കിറങ്ങിയ ലങ്ക ചാമ്പലായി. ആറുവിക്കറ്റ് നഷ്‌ടത്തിൽ 86 റൺസുമായി രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക്, 23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച നാലുവിക്കറ്റുകളും നഷ്‌ടമായി. വെറും 35.5 ഓവറിലാണ് ശ്രീലങ്ക 109 റൺസിന് പുറത്തായത്.

ഇന്ത്യൻ മണ്ണിൽ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടവുമായി മുന്നിൽനിന്ന് പടനയിച്ച വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് ശ്രീലങ്കയെ തകർത്തത്. ലസിത് എംബുൽദെനിയ (16 പന്തിൽ ഒന്ന്), സുരംഗ ലക്‌മൽ (ഒൻപത് പന്തിൽ അഞ്ച്), നിരോഷൻ ഡിക്‌വല്ല (38 പന്തിൽ 21), വിശ്വ ഫെർണാണ്ടോ (എട്ടു പന്തിൽ എട്ട്) എന്നിവരാണ് ഇന്ന് ശ്രീലങ്കൻ നിരയിൽ പുറത്തായത്.

ഇന്ത്യയെ 252ന് പുറത്താക്കിയതിന്‍റെ ആവേശത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് അത്ര സന്തോഷകരമായ തുടക്കമായിരുന്നില്ല ലഭിച്ചത്. കുശാല്‍ മെന്‍ഡിസിനെ ശ്രേയസിന്‍റെ കൈയിലെത്തിച്ച് ബുമ്രയാണ് ലങ്കാവധത്തിന് തുടക്കമിട്ടത്. പിന്നാലെ ലഹിരു തിരിമന്നയെയും ബുമ്ര ശ്രേയസിന്‍റെ കൈകളിലേക്ക് അയച്ചു.

ALSO READ: സെഞ്ചുറി നഷ്‌ടത്തില്‍ ഖേദമില്ല, കളിക്കുന്നത് ടീമിന് വേണ്ടി: ശ്രേയസ് അയ്യര്‍

രണ്ടിന് 14 എന്ന നിലയിൽ പതറിയ സന്ദർശകർക്ക് അടുത്ത പ്രഹരമേൽപ്പിച്ചത് മുഹമ്മദ് ഷമിയായിരുന്നു. ആറാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഷമി ലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെയെ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ധനഞ്ജയ ഡിസില്‍വയെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ലങ്ക 28-4ലേക്ക് കൂപ്പുകുത്തി.

എയ്ഞ്ചലോ മാത്യൂസും ചരിത് അസലങ്കയും ചേര്‍ന്ന് ലങ്കയെ 50 കടത്തി. അസലങ്കയെ അശ്വിന്‍റെ കൈകളിലെത്തിച്ച് അക്ഷര്‍ പട്ടേലും വിക്കറ്റ് വേട്ടയിൽ പങ്കാളിയായി. കളിയുടെ അവസാന ഓവറുകളില്‍ മാത്യൂസിനെ രോഹിത്തിന്‍റെ കൈകളിലെത്തിച്ച് ബുമ്ര ലങ്ക.

ബുമ്ര 10 ഓവറിൽ 24 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്. ഇന്ത്യൻ മണ്ണിൽ ആദ്യത്തേതാണെങ്കിലും രാജ്യാന്തര ടെസ്റ്റ് കരിയറിൽ ബുമ്രയുടെ എട്ടാമത് അഞ്ച് വിക്കറ്റ് നേട്ടമാണിത്. വെറും 29 ടെസ്റ്റിനിടെയാണ് ബുമ്ര എട്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മുഹമ്മദ് ഷമി ആറ് ഓവറിൽ 18 റൺസ് വഴങ്ങിയും രവിചന്ദ്രൻ അശ്വിൻ 8.5 ഓവറിൽ 30 റൺസ് വഴങ്ങിയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.