കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് നാല് റണ്‍സിന്‍റെ തോൽവി. ദക്ഷിണാഫ്രിക്കയുടെ 288 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.2 ഓവറിൽ 283 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പ്രോട്ടീസ് പട തൂത്തുവാരി.
-
South Africa seal tense win in Cape Town! 🙌
— ICC (@ICC) January 23, 2022 " class="align-text-top noRightClick twitterSection" data="
The hosts complete a 3-0 whitewash with a four-run win in the third and final ODI 👏🏻
Watch the series live on https://t.co/CPDKNxoJ9v (in select regions)#SAvIND | https://t.co/u8dAzkQuxt pic.twitter.com/K2Z86eF52p
">South Africa seal tense win in Cape Town! 🙌
— ICC (@ICC) January 23, 2022
The hosts complete a 3-0 whitewash with a four-run win in the third and final ODI 👏🏻
Watch the series live on https://t.co/CPDKNxoJ9v (in select regions)#SAvIND | https://t.co/u8dAzkQuxt pic.twitter.com/K2Z86eF52pSouth Africa seal tense win in Cape Town! 🙌
— ICC (@ICC) January 23, 2022
The hosts complete a 3-0 whitewash with a four-run win in the third and final ODI 👏🏻
Watch the series live on https://t.co/CPDKNxoJ9v (in select regions)#SAvIND | https://t.co/u8dAzkQuxt pic.twitter.com/K2Z86eF52p
ദക്ഷിണാഫ്രിക്കയുടെ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ക്യാപ്‌റ്റൻ കെഎൽ രാഹുലിനെ (9) നാലാം ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്‌ടമായി. എന്നാൽ പിന്നാലെയിറങ്ങിയ കോലിയും ധവാനും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ട് കൊണ്ട് പോയി. ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി.
-
That's that from the final ODI. South Africa win by 4 runs and take the series 3-0.
— BCCI (@BCCI) January 23, 2022 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/dUN5jhH06v #SAvIND pic.twitter.com/lqrMH4g0U9
">That's that from the final ODI. South Africa win by 4 runs and take the series 3-0.
— BCCI (@BCCI) January 23, 2022
Scorecard - https://t.co/dUN5jhH06v #SAvIND pic.twitter.com/lqrMH4g0U9That's that from the final ODI. South Africa win by 4 runs and take the series 3-0.
— BCCI (@BCCI) January 23, 2022
Scorecard - https://t.co/dUN5jhH06v #SAvIND pic.twitter.com/lqrMH4g0U9
ടീം സ്കോർ 116ൽ നിൽക്കെ ധവാനെ (61) ഇന്ത്യക്ക് നഷ്‌ടനായി. പിന്നാലെയിറങ്ങിയ റിഷഭ് പന്ത് ആദ്യ പന്തിൽ തന്നെ അനാവശ്യ ഷോട്ടിന് ശ്രമിച്ച സംപൂജ്യനായി മടങ്ങി. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ കോലിക്ക് മികച്ച പിന്തുണ നൽകി സ്കോർ മുന്നോട്ട് നീക്കി. എന്നാൽ 31-ാം ഓവറിൽ ടീം സ്കോർ 156ൽ നിൽക്കെ കോലിയും (65) വീണു. ഇതോടെ ഇന്ത്യ തകർച്ചമുന്നിൽ കണ്ടു.
എന്നാൽ ശ്രേയസ് അയ്യരും, സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ മെല്ലെ കരകയറ്റി. ടീം സ്കോർ 195ൽ നിൽക്കെ ശ്രേയസിനെയും (26) ഇന്ത്യക്ക് നഷ്‌ടമായി. തൊട്ട് പിന്നാലെ തന്നെ സൂര്യകുമാർ യാദവും (39) മടങ്ങി. ഇതോടെ ഇന്ത്യ ആറ് വിക്കറ്റിന് 206 എന്ന നിലയിൽ പരുങ്ങലിലായി.
ALSO READ: വിവാഹം കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു, ഇനി നേരിടുക കടുത്ത വെല്ലുവിളി; അക്‌തർ
എന്നാൽ ഏഴാമനായി ക്രീസിലെത്തിയ ദീപക് ചഹാർ ബോളിങ്ങിലേത് പോലെത്തന്നെ ബാറ്റുകൊണ്ടും തീപ്പൊരി പ്രകടനം നടത്തി. 34 പന്തിൽ നിന്ന് 54 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഒരു ഘട്ടത്തിൽ ഇന്ത്യ വിജയിക്കും എന്ന് തോന്നിച്ചെങ്കിലും ദീപക് ചഹാറിനെ ലുംഗി എൻഗിഡി വീഴ്‌ത്തി. പിന്നാലെയെത്തിയ ജയന്ത് യാദവ്(2), ജസ്പ്രീത് ബുംറ(12), ചഹൽ(2) എന്നിവക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ക്വിന്‍റണ്‍ ഡി കോക്കിന്‍റെ സെഞ്ച്വറി മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. റാസി വാൻഡെർ ദസ്സൻ അർധ സെഞ്ച്വറിയുമായി ടീമിന് മികച്ച സംഭാവന നൽകി.