വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമിലും മാറ്റങ്ങളൊന്നുമില്ല.
ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യയ്‌ക്ക് പരമ്പര കൈവിടാതിരിക്കാന്‍ വിജയം അനിവാര്യമാണ്. ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ എഴ് വിക്കറ്റിന് ജയിച്ച പ്രോട്ടീസ്, കട്ടക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനും ജയം പിടിച്ചു. മുന്‍നിര താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയ്‌ക്ക് ബൗളര്‍മാരുടെ മോശം പ്രകടനത്തോടൊപ്പം റിഷഭ് പന്തിന്‍റെ ക്യാപ്‌റ്റന്‍സിയിലെ പിഴവുകളും തിരിച്ചടിയാണ്.
-
Temba Bavuma calls it right at the toss and elects to bowl first in the 3rd T20I.
— BCCI (@BCCI) June 14, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/mcqjkC20Hg #INDvSA @Paytm pic.twitter.com/GjMOOGsa5T
">Temba Bavuma calls it right at the toss and elects to bowl first in the 3rd T20I.
— BCCI (@BCCI) June 14, 2022
Live - https://t.co/mcqjkC20Hg #INDvSA @Paytm pic.twitter.com/GjMOOGsa5TTemba Bavuma calls it right at the toss and elects to bowl first in the 3rd T20I.
— BCCI (@BCCI) June 14, 2022
Live - https://t.co/mcqjkC20Hg #INDvSA @Paytm pic.twitter.com/GjMOOGsa5T
ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ടീമിലെ ബോളിങ്ങിൽ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പഴയ ടീം തന്നെ നിലനിർത്തി. അക്ഷര്‍ പട്ടേലിന് പകരം രവി ബിഷ്‌ണോയി ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ടീമില്‍ മാറ്റങ്ങളൊന്നുമില്ല. പേസര്‍ ഉമ്രാന്‍ മാലിക്ക് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം.
ലോ സ്‌കോറിങ് പിച്ചാണ് വിശാഖപട്ടണത്തിലുളളത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ഇവിടെ വിജയ ശതമാനം കൂടുതലുള്ളത്. നേരത്തെ രണ്ട് അന്താരാഷ്‌ട്ര മത്സരങ്ങളാണ് വിശാഖപട്ടണത്ത് നടന്നിട്ടുള്ളത്. രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്‌ത ടീമാണ് ജയിച്ചത്.
-
A look at the Playing XI for the 3rd #INDvSA T20I
— BCCI (@BCCI) June 14, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/mcqjkC20Hg @Paytm https://t.co/quiGdAuBWZ pic.twitter.com/JdYsukd2Iw
">A look at the Playing XI for the 3rd #INDvSA T20I
— BCCI (@BCCI) June 14, 2022
Live - https://t.co/mcqjkC20Hg @Paytm https://t.co/quiGdAuBWZ pic.twitter.com/JdYsukd2IwA look at the Playing XI for the 3rd #INDvSA T20I
— BCCI (@BCCI) June 14, 2022
Live - https://t.co/mcqjkC20Hg @Paytm https://t.co/quiGdAuBWZ pic.twitter.com/JdYsukd2Iw
ഇന്ത്യന്‍ ടീം: ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്‌ക്വാദ്, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്‌റ്റൻ), ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്ഷര്‍ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, യുസവേന്ദ്ര ചഹൽ, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്ക ടീം: ടെംബ ബാവുമ (ക്യാപ്‌റ്റൻ), റീസ ഹെൻഡ്രിക്‌സ്, റാസി വാൻഡർ ഡസൻ, ഡേവിഡ് മില്ലർ, ഹെന്‍റിക് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഡ്വെയ്‌ന്‍ പ്രിട്ടോറിയസ്, വെയ്‌ന്‍ പാർനെൽ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കാഗിസോ റബാഡ, ആന്‍റിച്ച് നോർട്‌ജെ.