ETV Bharat / sports

IND vs SA : ബുംറയെ ഉപനായകനാക്കിയത് അശ്ചര്യപ്പെടുത്തിയെന്ന് മുന്‍ താരം - ജസ്‌പ്രീത് ബുംറയെ ഉപനായകനാക്കിയത് അശ്ചര്യപ്പെടുത്തിയെന്ന് മുന്‍ താരം സബാ കരീം

റിഷഭ് പന്തിനാവും ഉപനായക സ്ഥാനം ലഭിക്കുകയെന്നാണ് താന്‍ കരുതിയതെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കരീം

IND vs SA  Saba Karim On Jasprit Bumrah s Appointment As Vice-Captain  ജസ്‌പ്രീത് ബുംറയെ ഉപനായകനാക്കിയത് അശ്ചര്യപ്പെടുത്തിയെന്ന് മുന്‍ താരം സബാ കരീം
IND vs SA: ബുംറയെ ഉപനായകനാക്കിയത് അശ്ചര്യപ്പെടുത്തിയെന്ന് മുന്‍ താരം
author img

By

Published : Jan 1, 2022, 10:16 PM IST

മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിന്‍റെ ഉപനായകനായി പേസര്‍ ജസ്‌പ്രീത് ബുംറയെ പ്രഖ്യാപിച്ചത് അശ്ചര്യപ്പെടുത്തിയെന്ന് മുന്‍ താരം സബാ കരീം. മൂന്ന് ഫോര്‍മാറ്റിലും ടീമിലെ സ്ഥിര സാന്നിധ്യമായ റിഷഭ് പന്തിനാവും ഉപനായക സ്ഥാനം ലഭിക്കുകയെന്നാണ് താന്‍ കരുതിയതെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കരീം പറഞ്ഞു.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകനായ പരിചയം പന്തിനുണ്ട്. നായകനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള പന്തിന് മത്സരങ്ങളെ കുറിച്ച് കൃത്യമായ അറിവുണ്ട്. ബുംറ മോശമാണെന്ന് ഞാന്‍ പറയുന്നില്ല. ടീമില്‍ അദ്ദേഹത്തിന്‍റെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ബുംറ ഇതേവരെ എവിടെയും ഒരുടീമിനെപ്പോലും നയിച്ചിട്ടില്ല. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ശരിക്കും ആശ്ചര്യപ്പെടുത്തി - അദ്ദേഹം പറഞ്ഞു.

also read: ബുംറയുടെ ഉപനായക സ്ഥാനം : പന്തിനും അയ്യര്‍ക്കുമുള്ള സന്ദേശം

ഏകദിന ക്യാപ്റ്റനായ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഉപനായകനായിരുന്ന കെഎല്‍ രാഹുല്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് സെലക്‌ടര്‍മാര്‍ ബുംറയെ നിയമിച്ചത്. അതേസമയം തീരുമാനത്തെ അനുകൂലിച്ച് സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് രംഗത്തെത്തിയിരുന്നു. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരത പൂലര്‍ത്തുന്ന ബുംറയ്‌ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണിത്. ഒരു ഫാസ്റ്റ് ബൗളറെ നായകന്‍ ആക്കിക്കൂടായ്‌കയില്ലെന്നും തീരുമാനം ഇഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.