തിരുവനന്തപുരം: ഇന്ത്യvs ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായപ്പോള്‍ കോളടിച്ച് കുടുംബശ്രീ. മത്സരത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് കോര്‍ട്ടുകള്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ 10.25 ലക്ഷം രൂപയുടെ വിറ്റുവരവ് നേടിയതായി തദ്ദേശ സ്വയം ഭരണവകുപ്പുമന്ത്രി എംബി രാജേഷ്.
മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്കും കൂടാതെ ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പൊലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷണ വിതരണം നടത്തിയതിലൂടെയാണ് ഈ നേട്ടമെന്നും മന്ത്രി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഓര്‍ഡര്‍ ലഭിച്ചതു പ്രകാരം 3000 പേര്‍ക്കും ഇതിനു പുറമേ 5000 പേര്‍ക്കുള്ള ഭക്ഷണവുമാണ് നല്‍കിയത്.
കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപം പന്ത്രണ്ട് ഫുഡ് കൗണ്ടറുകളാണ് സജജ്ജീകരിച്ചത്. ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പാഴ്‌സല്‍ വാങ്ങാനും എത്തിയിരുന്നു. മത്സരത്തിനു മുമ്പും ശേഷവും കാണികള്‍ സ്റ്റാളുകളില്‍ കൂട്ടമായി എത്തിയെങ്കിലും ഭക്ഷണവിതരണം വേഗത്തിലാക്കി തിരക്കൊഴിവാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായെന്നും മന്ത്രി പറഞ്ഞു.
also read: കാര്യവട്ടത്ത് ഉദിച്ചുയർന്ന് സൂര്യകുമാർ യാദവ്; വെടിക്കെട്ടിൽ സ്വന്തമായത് ഇരട്ട റെക്കോഡുകൾ