ETV Bharat / sports

IND VS SA: 'ഞാന്‍ കരുതിയത് സൂര്യയാകുമെന്നാണ്'; കളിയിലെ താരമായതില്‍ രാഹുലിന് ആശ്ചര്യം - ഹര്‍ഷ ഭോഗ്‌ലെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ കളിയിലെ താരമാവേണ്ടത് സൂര്യകുമാര്‍ യാദവായിരുന്നുവെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍.

India vs South Africa 2nd T20I  IND VS SA  KL Rahul on Suryakumar Yadav  KL Rahul  Suryakumar Yadav  കെഎല്‍ രാഹുല്‍  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  സൂര്യകുമാര്‍ യാദവ്
IND VS SA: 'ഞാന്‍ കരുതിയത് സൂര്യയാകുമെന്നാണ്'; കളിയിലെ താരമായതില്‍ രാഹുലിന് ആശ്ചര്യം
author img

By

Published : Oct 3, 2022, 1:33 PM IST

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ അര്‍ധ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ കെഎല്‍ രാഹുലും സൂര്യകുമാര്‍ യാദവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 22 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാറായിരുന്നു ഇന്ത്യയുടെ ടോസ് സ്‌കോറര്‍. 28 പന്തില്‍ 57 റണ്‍സാണ് കെഎല്‍ രാഹുല്‍ അടിച്ച് കൂട്ടിയത്.

എന്നാല്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് കെഎല്‍ രാഹുലാണ്. ഇക്കാര്യത്തിലെ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ. തന്നേക്കാള്‍ കൂടുതൽ സ്വാധീനം ചെലുത്തിയ ഇന്നിങ്‌സ് കളിച്ചത് സൂര്യകുമാർ യാദവാണെന്ന് രാഹുല്‍ തുറന്ന് പറയുകയും ചെയ്‌തു.

മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെ അവതാരകനായ ഹര്‍ഷ ഭോഗ്‌ലെയോടാണ് താരം ഇക്കാര്യം പറഞ്ഞത്. "സത്യസന്ധമായി, ഈ പുരസ്‌കാരം എനിക്ക് ലഭിച്ചതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. സൂര്യ, അവൻ ബാറ്റ് ചെയ്‌ത രീതി, മത്സരത്തില്‍ വലിയ സ്വാധീനം ചെലുത്തി, അവൻ കളി മാറ്റിമറിച്ചു", രാഹുല്‍ പറഞ്ഞു.

ഓപ്പണിങ് ബാറ്ററായതിനാലാണ് രാഹുലിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്നാണ് ഭോഗ്‌ലെ ഇതിന് വിശദീകരണം നല്‍കിയത്. കമന്‍ററി ബോക്‌സിൽ ഒരു "സീനിയർ ഓപ്പണിങ് ബാറ്റര്‍" ഈ റോളില്‍ കളിക്കാന്‍ ഏറ്റവും പ്രയാസമാണെന്ന് പറയുകയും ചെയ്‌തുവെന്നും ഭോഗ്‌ലെ പറഞ്ഞു.

ഇതിന് രാഹുല്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. "ഓപ്പണിങ് ബാറ്റർമാരായ ഞങ്ങൾ എല്ലായ്‌പ്പോഴും ഞങ്ങളുടെ ജോലി കഠിനമാണെന്ന് കരുതുന്നു. എന്നാൽ ഏകദിനത്തിലെ കുറച്ച് മിഡില്‍ ഓവറുകളില്‍ ബാറ്റ് ചെയ്‌തതിനാൽ, അത് ബുദ്ധിമുട്ടാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. നേരത്തെ പറഞ്ഞത് പോലെ മത്സരത്തില്‍ വലിയ സ്വാധീനമുള്ള ഇന്നിങ്‌സ് സൂര്യയുടേതായിരുന്നു", രാഹുല്‍ ആവർത്തിച്ചു.

also read: IND VS SA: 'നീ അടിച്ചോടാ....'; അര്‍ധ സെഞ്ച്വറിക്കായി സിംഗിള്‍ വേണോയെന്ന് കാര്‍ത്തിക്, വേണ്ടെന്ന് കോലി- വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.