കട്ടക്ക്: ഇന്ത്യയ്‌ക്കെതരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് 149 റൺസ് വിജയലക്ഷ്യം. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 148 റൺസെടുത്തു. 34 റൺസെടുത്ത ഇഷാൻ കിഷനും 40 റൺസ് നേടിയ ശ്രേയസ് അയ്യറും അവസാന ഓവറിൽ തകർത്തടിച്ച കാർത്തിക്കുമാണ് ഇന്ത്യയ്‌ക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.
ടോസിലെ നിർഭാഗ്യം ബാറ്റിങ്ങിലും; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്‌ടമായി ബാറ്റിങ്ങിനെത്തിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി കിട്ടി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാ ദിനെ പുറത്താക്കി കഗിസോ റബാദ ഇന്ത്യയെ ഞെട്ടിച്ചു. നാല് പന്തില്‍ നിന്ന് വെറും ഒരു റണ്‍ മാത്രമെടുത്ത ഗെയ്‌ക്വാദിനെ റബാഡ കേശവ് മഹാരാജിന്‍റെ കൈയ്യിലെത്തിച്ചു.
രണ്ടാം വിക്കറ്റില്‍ ശ്രേയസ്‍ അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ഇഷാന്‍ കിഷനാണ് പവര്‍ പ്ലേയില്‍ ഇന്ത്യയെ കാത്തത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 42 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. പിന്നാലെ ഏഴാം ഓവറിൽ 21 പന്തില്‍ നിന്ന് രണ്ട് ഫോറിന്‍റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 34 റണ്‍സെടുത്ത കിഷനെ നോർട്‌ജെ പുറത്താക്കി.
-
Innings Break!#TeamIndia post a total of 148/6 on the board.
— BCCI (@BCCI) June 12, 2022 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/pkuUUB966c #INDvSA @Paytm pic.twitter.com/fT893ErgVe
">Innings Break!#TeamIndia post a total of 148/6 on the board.
— BCCI (@BCCI) June 12, 2022
Scorecard - https://t.co/pkuUUB966c #INDvSA @Paytm pic.twitter.com/fT893ErgVeInnings Break!#TeamIndia post a total of 148/6 on the board.
— BCCI (@BCCI) June 12, 2022
Scorecard - https://t.co/pkuUUB966c #INDvSA @Paytm pic.twitter.com/fT893ErgVe
പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് നിരാശപ്പെടുത്തി. ഏഴ് പന്തില്‍ നിന്ന് അഞ്ചുറണ്‍സെടുത്ത പന്ത് കേശവ് മഹാരാജിന്‍റെ പന്തിൽ പുറത്തായി. സ്‌കോര്‍ 100 കടക്കും മുമ്പെ ഒമ്പത് റൺസുമായി പാണ്ഡ്യയും, 35 പന്തില്‍ രണ്ട് വീതം സിക്‌സിന്‍റെയും ഫോറിന്‍റെയും അകമ്പടിയോടെ 40 റൺസെടുത്ത ശ്രേയസ് അയ്യറും മടങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷ മങ്ങി.
തുടക്കത്തില്‍ പതിവുപോലെ തകര്‍ത്തടിക്കാന്‍ ദിനേശ് കാര്‍ത്തിക്കിനും കഴിഞ്ഞില്ല. എന്നാൽ അവസാന ഓവറില്‍ പിറന്ന 18 റണ്‍സാണ് ഇന്ത്യന്‍ സ്‌കോർ 148ൽ എത്തിച്ചത്. കാര്‍ത്തിക്ക് 21 പന്തില്‍ നിന്ന് 30 റണ്‍സെടുത്തും ഹര്‍ഷല്‍ പട്ടേല്‍ ഒമ്പത് പന്തില്‍ നിന്ന് 12 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ആൻറിച്ച് നോർട്‌ജെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കഗിസോ റബാദ, വെയ്‌ന്‍ പാര്‍നെല്‍, ഡ്വെയിന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.